Thursday, March 12, 2026 Last Updated 20 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 04.04 PM

ഒരു റൊമാന്റിക് ഫോട്ടോ കിട്ടാന്‍ പെടുന്ന കഷ്ടപ്പാട്; വീഡിയോ പങ്കുവെച്ച് മീര വാസുദേവന്‍

meera-vasudev
photo-www.instagram.com/officialmeeravasudevan/

ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിവാഹങ്ങളില്‍ ഒന്നായിരുന്നു നടി മീര വാസുദേവനും വിപിന്‍ പുതിയങ്കവും തമ്മില്‍ നടന്നത്. രണ്ട് വിവാഹ ജീവിതം പരാജയപ്പെട്ടശേഷം ഏറെക്കാലം മീര മകനൊപ്പം സിംഗിള്‍ ലൈഫ് നയിക്കുന്നതിനിടെയാണ് വിപിന്‍ നടിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. സിനിമാ-ടെലിവിഷന്‍ ക്യാമറാമാനാണ് വിപിന്‍ പുതിയങ്കം. വലിയ ആര്‍ഭാടമൊന്നുമില്ലാതെ കോയമ്പത്തൂരില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

തന്മാത്ര അടക്കമുള്ള സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ മീരയ്ക്ക് കുടുംബപ്രേക്ഷകരെ ലഭിച്ച് തുടങ്ങിയത് ഏഷ്യാനെറ്റില്‍ അടുത്തിടെ അവസാനിച്ച കുടുംബവിളക്കില്‍ സുമിത്രയായി അഭിനയിക്കാന്‍ തുടങ്ങിയശേഷമാണ്. കുടുംബവിളക്കിന്റെ ക്യാമറാമാനായിരുന്നു വിപിന്‍. അവിടെ വെച്ചുള്ള പരിജയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് മീരയും വിപിനും.ഇപ്പോഴിതാ രാമേശ്വരം യാത്രയുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചെത്തിയിരിക്കുകയാണ് മീര. ‘പെര്‍ഫെക്ട് ഷോര്‍ട് കിട്ടാന്‍ പാടുപെടുന്ന പിക്ചര്‍ പെര്‍ഫെക്ട് കപ്പിള്‍. ഒരു റൊമാന്റിക് ഫോട്ടോ കിട്ടാന്‍ പാവം മനുഷ്യന്‍ എത്രത്തോളമാണ് കഷ്ടപ്പെടുന്നത്’ എന്നാണ് രാമേശ്വരം യാത്രയുടെ റീല്‍ പങ്കുവെച്ചുകൊണ്ട് മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

പാമ്പന്‍പാലവും, എപിജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ആന്‍ഡ് ഹോമും രാമനാഥസ്വമായി ക്ഷേത്രം, സാക്ഷി ഹനുമാന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും സന്ദര്‍ശിച്ച ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായി നടന്നത്. നാല്‍പ്പത്തിരണ്ടുകാരിയായ മീര ആദ്യം വിവാഹം ചെയ്തത് വിശാല്‍ അഗര്‍വാള്‍ എന്നയാളെയാണ്. 2005ലായിരുന്നു വിവാഹം. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു.

പിന്നീട് തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ സജീവമായ നടന്‍ ജോണ്‍ കൊക്കനെ മീര വിവാഹം ചെയ്തു. ആ ബന്ധത്തില്‍ അരീഹ എന്നുപേരുള്ള മകനുണ്ട് മീരയ്ക്ക്. ഇരുവരും വേര്‍പിരിഞ്ഞശേഷം കുഞ്ഞിന്റെ സംരക്ഷണം മീരയ്ക്കാണ്. സീരിയലുകളില്‍ മാത്രമല്ല സിനിമകളിലും ഡോക്യുമെന്ററികള്‍ക്ക് വേണ്ടിയുമെല്ലാം വിപിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Tuesday 20 May 2025 04.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW