-->
ശശികുമാര്‍, സിമ്രാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ' ടൂറിസ്റ്റ് ഫാമിലി' . മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് സെലിബ്രിറ്റിക്കളടക്കം രംഗത്തെത്തുന്നുണ്ട്.
സംവിധായകന്‍ എസ് എസ് രാജമൗലി ചിത്രത്തെ പ്രശംസിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സമീപ കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണ് ടൂറിസ്റ്റ് ഫാമിലിയെന്ന് രാജമൗലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'ടൂറിസ്റ്റ് ഫാമിലി എന്ന അതിമനോഹരമായ സിനിമ കണ്ടു. ഹൃദയസ്പര്‍ശിയായ നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സിനിമ. തുടക്കം മുതല്‍ അവസാനം വരെ സിനിമ എന്നെ കൗതുകപ്പെടുത്തി. അബിഷന്‍ ജീവിന്തിന്റെ മികച്ച രചനയും സംവിധാനവും. ചിത്രം ഒരിക്കലും മിസ് ചെയ്യരുത്', എസ് എസ് രാജമൗലി കുറിച്ചു.
Saw a wonderful, wonderful film Tourist Family.Heartwarming and packed with rib-tickling humor. And kept me intrigued from beginning till end. Great writing and direction by Abishan Jeevinth.Thank you for the best cinematic experience in recent years.Don’t miss it…— rajamouli ss (@ssrajamouli) May 19, 2025
സിനിമ ഇതുവരെ തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 50 കോടി രൂപയാണ് നേടിയിരിക്കുന്നത്. ശശികുമാറിനും സിമ്രാനുമൊപ്പം ' ആവേശം' എന്ന എന്ന ചിത്രത്തില്‍ ബിബിമോന്‍ എന്ന കഥാപാത്രത്തിലുടെ ശ്രദ്ധേയനായ മലയാളി താരം മിഥുന്‍ ജയ് ശങ്കറും ചി്രതത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.