Friday, March 13, 2026 Last Updated 35 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 02.24 PM

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25ന്

uploads/news/2025/05/781849/SS-1.gif

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പൊതുവായ ആഘോഷപൂര്‍വമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25 ഞായറാഴ്ച നടപ്പെടും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികത്വം വഹിക്കും. മുപ്പത് കുട്ടികളാണ് ഒരു വര്‍ഷത്തോളം നീണ്ടു നിന്ന ഒരുക്കങ്ങള്‍ക്ക് ശേഷം ഈ വര്‍ഷത്തെ ആഘോഷപൂര്‍വ്വമായ ദിവ്യകാരുണ്യ സ്വീകരണത്തില്‍ പങ്കെടുക്കുന്നത്. സജി പൂതൃക്കയില്‍, മനീഷ് കൈമൂലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപെടുന്ന വിശ്വാസ പരിശീലന സ്‌കൂളിലെ അധ്യാപകരുടെ കഠിന പ്രയത്‌നത്തിന്റെയും പ്രതിഫലനമാണ് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച ദിവ്യകാരുണ്യ സ്വീകരണ ആഘോഷങ്ങള്‍. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വൈകിട്ട് ആറുമണിമുതല്‍ നൈല്‍സിലെ വൈറ്റ് ഈഗിള്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ച് മാതാപിതാക്കളുടെ നേതൃത്വത്തില്‍ ആഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, വിശ്വാസ പരിശീലന സ്‌കൂള്‍ അധ്യാപകര്‍, ജിനു പുന്നശ്ശേരില്‍ ടിനു പറഞ്ഞാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള മാതാപിതാക്കള്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

Ads by Google
Monday 19 May 2025 02.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW