Friday, March 13, 2026 Last Updated 24 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 12.11 PM

"ഒരു കാലം തിരികെ വരും...തലോടും താനേ കഥ തുടരും..."അൻപിനും മാസ്റ്റര്‍ക്കുമൊപ്പം ബെൻസ്; ചിത്രം പങ്കിട്ട് മോഹൻലാല്‍ ; ഏറ്റെടുത്ത് ആരാധകർ

uploads/news/2025/05/781827/1000463450.jpg
Mohanlal with bharathiraja and vijay sethupathi(Image source: Instagram)

മോഹൻലാലിന്റെ ചിത്രങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. പ്രേക്ഷകരുടെ സ്വന്തം താരരാജാവിന്റെ ചിത്രങ്ങൾ തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കാറുമുണ്ട്.
ചെറിയ ഒരിടവേളയ്ക്ക് ശേഷം വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മോഹൻലാൽ 'തുടരും' എന്ന ചിത്രത്തിലൂടെ. ബ്ലോക്ബസ്റ്ററായി തിളങ്ങി മുന്നേറുന്ന മോഹൻലാലിന്റെ തുടരും ഇരുപത്തി മൂന്നാം ദിവസത്തിലും കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുകയാണ്. സിനിമയെ പോലെതന്നെ അതിലെ ഗാനങ്ങളും ആക്ഷൻ രംഗങ്ങളും ഹിറ്റാണ്. കഥക്ക് അനുയോജ്യമായ വരികളും സംഗീതവും പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട്.
ഇപ്പോഴിതാ ഈ വിജയഘോഷത്തിനിടയിൽ മോഹൻലാല്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ചിത്രത്തിലെ 'കഥ തുടരും' എന്ന ഗാനത്തിന്റെ വരികളോടൊപ്പം മോഹൻലാല്‍ പങ്കുവച്ച ചിത്രം വൈറലാകുകയാണ്.
ഭാരതിരാജ, വിജയ് സേതുപതി എന്നിവർക്കൊപ്പം മോഹൻലാല്‍ നില്‍ക്കുന്ന എഡിറ്റഡ് ഫോട്ടോ തുടരുമില്‍ ഉണ്ടായിരുന്നു. ഈ ഫോട്ടോയാണ് താരം ഷെയർ ചെയ്തത്.
ഫോട്ടോയ്ക്ക് ഒപ്പം തുടരും പ്രൊമോ സോങ്ങിന്റെ ഏതാനും വരികളും മോഹൻലാല്‍ കുറിച്ചിട്ടുണ്ട്. "ഒരു കാലം തിരികെ വരും..ചെറുതൂവല്‍ ചിരി പകരും..തലോടും താനേ കഥ തുടരും..", എന്ന വരികളാണ് താരത്തിന്റെ ക്യാപ്ഷൻ.
ടൈറ്റില്‍ സോങ്ങില്‍ മോഹൻലാലിന്റെ പഴയ കാലചിത്രങ്ങളോടൊപ്പം വിജയ് സേതുപതിയോടൊപ്പമുള്ള ചിത്രങ്ങളും കാണിക്കുന്നുണ്ട്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായാണ് ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. ചിത്രം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും സേതുപതിയുടെ കഥാപാത്രം സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ്.
ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ജേക്സ് ബിജോയിയുടെ സംഗീതത്തില്‍ ഗോകുല്‍ ഗോപകുമാറും ഹരിഹരനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
താരത്തിന്റെ പോസ്റ്റിന് പിന്നാലെ നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. 'ഇനിയും ഇതുപോലുള്ള നല്ല തിരക്കഥകള്‍ തിരഞ്ഞെടുക്ക്. നല്ല സംവിധായകർക്ക് അവസരം കൊടുക്ക്. ഇതുപോലുള്ള മികച്ച സിനിമകള്‍ വരണം..' എന്നതടക്കമാണ് കമന്റുകൾ.

പതിനഞ്ച് വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് തുടരും.
തരുണ്‍ മൂർത്തി സംവിധാനം ചെയ്ത 'തുടരും' മോഹന്‍ലാലിന്റെ കരിയറിലെ 360ാം ചിത്രമാണ്. ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങിയ സിനിമയില്‍ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാല്‍ എത്തുന്നത്.
ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ബോക്സ് ഓഫിസില്‍ വമ്പൻ കുതിപ്പ് തുടരുകയാണ്. പിന്നാലെ കേരളത്തില്‍ മാത്രം 100 കോടി നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയും പിന്നിട്ടു വിജയ യാത്രയിലാണ്.
എമ്പുരാന് ശേഷം ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന മലായാളം ചിത്രമാണ് തുടരും.
വൻ തുകക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്.
മണിയൻപിള്ള രാജു, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, പ്രകാശ് വർമ്മ, ഫർഹാൻ ഫാസില്‍, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ തുടങ്ങി നിരവധി താരങ്ങള്‍ മോഹൻലാലിനൊപ്പം ഈ സിനിമയിലുണ്ട്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് കെ.ആർ. സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ്.

Ads by Google
Monday 19 May 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW