Sunday, March 15, 2026 Last Updated 21 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 18 May 2025 04.08 PM

' ജങ്ക് ഫുട്ടും പഞ്ചസാരയും വേണ്ട, സമീകൃതഭക്ഷണവും കൃതൃമായ വ്യായാമവും' ; മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍ വെളിപ്പെടുത്തി ഡയറ്റീഷ്യന്‍

diet

മമ്മൂട്ടി പിന്തുടരുന്ന ആരോഗ്യകരമായ ഭക്ഷണരീതി പങ്കുവെച്ച് താരത്തിന്റെ ഡയറ്റീഷ്യന്‍ നതാഷ മോഹന്‍. രുചിയില്‍ വിട്ടുവീഴ്ചയില്ലാതെ മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് മമ്മൂട്ടിയുടേത് എന്ന് നതാഷ പറയുന്നു. ജങ്ക് ഫുഡും പഞ്ചസാരയും ഒഴിവാക്കുകയും സമീകൃതഭക്ഷണം കഴിക്കുകയും അതിനൊപ്പം കൃത്യമായ വ്യായാമം പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് നതാഷ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് നതാഷ മോഹന്‍ ഇക്കാര്യം പങ്കുവെച്ചത്.

നതാഷ മോഹന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

1. സമീകൃത ആഹാരം: പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കോംപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഓരോ തവണത്തെ ആഹാരത്തിലും ഉള്‍പ്പെടുന്നു.

2.ജലാംശം: ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദിവസം മുഴുവന്‍ അദ്ദേഹം ധാരാളം വെള്ളം കുടിക്കാറുണ്ട്. ഒപ്പം ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

3.പോഷക ആഗിരണം: പരമാവധി പോഷകങ്ങള്‍ക്കും ആന്റിഓക്സിഡന്റുകള്‍ക്കും വേണ്ടി നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.

4.ഭക്ഷണ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

5.പൂര്‍ണ്ണ ഭക്ഷണം (Whole Foods) : മികച്ച ഊര്‍ജ്ജ നിലയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും പൂര്‍ണ്ണവും സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കുന്നത് കുറയ്ക്കുക.

6.പതിവ് ഭക്ഷണം: ഊര്‍ജ്ജ നില സ്ഥിരമായി നിലനിര്‍ത്താനും ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കാനും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക. ഇടയ്ക്ക് വിശക്കുന്നപക്ഷം ചെറിയ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.

7.മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്: ആസ്വദിച്ച് കഴിക്കുന്നത് ശീലമാക്കുക. വിശപ്പിന്റെ സൂചനകളില്‍ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും.

8.സജീവമായ ജീവിതശൈലി: മെച്ചപ്പെട്ട ഫലങ്ങള്‍ക്ക് മികച്ച ആഹാര രീതിക്കൊപ്പം സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളും ആവശ്യമുണ്ട്. അത് ചെയ്യുന്ന ആളാണ് മമ്മൂട്ടി. അതായത് ആഹാരത്തിനൊപ്പം വ്യായാമവും പ്രധാനമാണെന്ന് ചുരുക്കം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW