Thursday, March 19, 2026 Last Updated 19 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 04.54 PM

' ആരതി പൊടിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷമായി, ഫോട്ടോഷൂട്ടിന് വിളിച്ചാല്‍ പോകും' ; രേണു സുധി

actor, about

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. രേണു പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം നേരിടാറുണ്ട്. ഇതിനിടെ, രേണുവിന് പിന്തുണയുമായി ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ ആരതി പൊടിയും രംഗത്തെത്തിയിരുന്നു.

രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് നടത്താന്‍ ആഗ്രഹമുണ്ടെന്നാണ് ആരതി പൊടി പറഞ്ഞത്. ആരതിയുടെ ഭര്‍ത്താവ് റോബിന്‍ രാധാകൃഷ്ണനും ഇതിനെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ ആരതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു. ആരതി പൊടിയുടെ വാക്കുകള്‍ കേട്ട് സന്തോഷമായെന്നും ഫോട്ടോഷൂട്ടിന് വിളിച്ചാല്‍ ഉറപ്പായും പോകുമെന്നും രേണു പറഞ്ഞു.

''എന്റെ ഇഷ്ടത്തിന് എന്നെ ജീവിക്കാന്‍ അനുവദിക്കുക എന്നു പറയുന്നതു കേട്ടിട്ട് എനിക്ക് സന്തോഷമായി. രേണു സുധിയെ തനിക്ക് ഇഷ്ടമാണെന്ന് ആരതി മാം തുറന്നു പറയുന്നുണ്ട്. രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാം എന്ന് റോബിന്‍ സാറും പറയുന്നുണ്ട്. എന്നെ വിളിച്ചാല്‍ ഞാന്‍ ഉറപ്പായും പോയി ചെയ്തിരിക്കും. ഞാന്‍ ആരതിക്ക് മെസേജ് അയച്ചിട്ടുണ്ട്. എനിക്ക് മറുപടിയും നല്‍കിയിട്ടുണ്ട്. വിളിക്കാമെന്ന് പറഞ്ഞു. ഒരുപാട് സന്തോഷം'', രേണു സുധി പറഞ്ഞു. നെഗറ്റീവ് കമന്റുകള്‍ എല്ലാവരെക്കുറിച്ചും ഉണ്ടാകും. മനസിലെ ചിന്തകളാണ് പുറത്തേക്ക് വരുന്നത്. സംസ്‌കാരമില്ലാത്തവരാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും രേണു കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW