Thursday, March 12, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 15 May 2025 11.48 AM

സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റിയില്ലെങ്കില്‍ കടുത്ത നടപടി ; സ്‌കൂള്‍ പ്രവേശനോത്സവം കലവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

uploads/news/2025/05/781165/school.jpg

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം തത്സമയം പ്രദര്‍ശിപ്പിക്കും.

കുട്ടികളുടെ യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ ബസുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ സംബന്ധിച്ച് മോട്ടര്‍വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കും. ഓട്ടോ, ടാക്‌സി, വാന്‍, പ്രൈവറ്റ് ബസ് എന്നിവയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുള്ള യാത്ര ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണം.

ബസില്‍ യാത്രചെയ്യുന്ന കുട്ടികള്‍ക്ക് സ്‌റ്റോപ്പുകളില്‍ ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫുട്‌ബോഡില്‍ നിന്ന് കുട്ടികള്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷന്‍ അധികാരികളുടെ സഹായം തേടണം. ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് കുട്ടികളുടെ യാത്രാസമയങ്ങളില്‍ നിയന്ത്രണം ഉറപ്പുവരുത്തണം.

റെയില്‍വേ ക്രോസിനു സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചുകടക്കാനുള്ള സംവിധാനമൊരുക്കണം. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ ക്ലാസുകള്‍ നടത്താന്‍ കഴിയൂ.

സ്‌കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ തുടങ്ങിയവ നിര്‍ബന്ധമായും ശുചീകരിക്കണം. കാലാവധി കഴിഞ്ഞ ഭക്ഷണവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് പ്രധാനാധ്യാപകന്‍ ഉറപ്പുവരുത്തണം. പാചകത്തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തെന്ന് ഉറപ്പാക്കുകയും വേണം. സ്‌കൂള്‍ തുറക്കുന്ന ദിവസംതന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കണമെന്നും മന്ത്രി അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW