Friday, March 13, 2026 Last Updated 12 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 07.07 PM

ജയിലിലും കലി അടങ്ങാതെ അലുവ അതുൽ; ജയിൽ വാർഡനെ മർദ്ധിച്ചു

ജിം സന്തോഷ് കൊലകേസിൽ കഴിഞ്ഞ മാസമാണ് അതുൽ പിടിയിലായത്.
uploads/news/2025/05/781048/5.gif
photo - facebook

കൊല്ലം : ജിം സന്തോഷ് കൊലകേസ് പ്രതി അലുവ അതുൽ ജയിൽ വാർഡനെ മർദ്ധിച്ചതായി റിപ്പോർട്ട്. കൊല്ലം ജില്ലാ ജയിൽ വാർഡൻ അഭിലാഷിനാണ് മർദ്ധനമേറ്റത്. അതുലിന്റെ പരിക്കേറ്റ ജയിൽ വാർഡൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സൂപ്രണ്ടിൻ്റെ ഓഫീസിലെ കമ്പ്യൂട്ടറും അലുവ അതുൽ തല്ലി തകർത്തു.

ജിം സന്തോഷ് കൊലകേസിൽ കഴിഞ്ഞ മാസമാണ് അതുൽ പിടിയിലായത്. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് അതുലിനെ പിടികൂടാനായത്. രുനാഗപ്പള്ളി പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ആലുവയിലേക്ക് കടന്ന അലുവ അതുൽ പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് തൃശൂരിലെത്തി വാടകയ്ക്ക് വാഹനം എടുത്തതിന് ശേഷം ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. അലുവ അതുൽ തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂരിൽ പരിശോധനകൾ ആരംഭിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW