-->
ഫ്രണ്ട്‌സ് വുഡ് (റ്റെക്‌സസ്): അമേരിക്കന്‍ മലയാളികളില്‍ ആതുര സേവന മേഖലയില്‍ ഏറ്റവുമധികം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡോ. തോമസ് ഇന്‍വെസ്റ്റ്‌മെന്റിന്റെ പന്ത്രണ്ടാമതു സ്ഥാപനത്തിനാണ് മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് 2245 തോമസ് ട്രേസ് ഫ്രണ്ട്സ്വൂഡില്‍ തറക്കല്ലിടുന്നത്. ഇരുപത്തിയഞ്ചു മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഹോസ്പിറ്റലിന്റെ നിര്‍മ്മാണചിലവായി കരുതപ്പെടുന്നത്. നിലവില്‍ നിരവധി ഹോസ്പിറ്റലുകള്‍, മെഡിക്കല്‍ എമര്‍ജന്‍സി റൂമുകള്‍, അസ്സിസ്റ്റഡ് ലിവിങ് സെന്ററുകള്‍, മെമ്മറി കെയര്‍ സെന്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവ തോമസ് ഇന്‍വെസ്റ്റുമെന്റിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. മലയാളിയായ ഡോ. സച്ചിന്‍ തോമസാണ് തോമസ് ഇന്‍വെസ്റ്റ്‌മെന്റിന്റെ സിഇഒ. പോര്‍ട്ട്‌കൊച്ചി സ്വദേശിയാണ് ഡോ. സച്ചിന്‍.
പ്രത്യക്ഷവും പരോക്ഷവുമായി ഏകദേശം ഇരുനൂറിലധികം തൊഴിലവസരങ്ങളായിരിക്കും ഈ സംഭരംഭത്തിലൂടെ സൃഷ്ടിക്കപ്പെടുക.
ചടങ്ങില്‍ MSOLC പ്രസിഡന്റ് ബിനീഷ് ജോസഫ്, വൈസ് പ്രസിഡന്റ് സോജന്‍ ജോര്‍ജ്, മറ്റു MSOLC ഭാരവാഹികള്‍, ടെക്‌സാസ് സ്റ്റേറ്റ് റെപ്രെസെന്റെറ്റീവ്‌സ്, ഗാല്‍വസ്റ്റന്‍ കൗണ്ടി ഷെറിഫ്, സമീപ സിറ്റിയിലെ മേയര്‍മാര്‍, കോണ്‍സ്റ്റബിള്‍സ്, കൗണ്ടിയിലേയും സിറ്റിയിലെയും ഒഫീഷ്യല്‍സ്, കമ്മ്യൂണിറ്റി ഡയറക്ട്‌ടേര്‍സ് എന്നിവരും സംബന്ധിക്കും.
ജീമോന്‍ റാന്നി