-->
പാകിസ്താനും അവരുടെ ഭീകരര്‍ക്കും അവരുടെ താവളങ്ങളില്‍ ചെന്ന് അടി കൊടുത്ത് പഹല്‍ഗാം ഭീകരാരകമണത്തിന് ശക്തമായ മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന്റെ 'ഓപ്പറേഷന്‍ സിന്ദൂര'ത്തിന് ശേഷം വന്‍ ചര്‍ച്ചയായി മാറി ബ്രഹ്മോസ് മിസൈല്‍. പാക്കിസ്ഥാനില്‍ നാശം വിതയ്ക്കാന്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ നിരവധി ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചിരുന്നു.
അതിലൊന്നാണ് ബ്രഹ്മോസ് എന്നാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും നൂര്‍ കാനിലും പാകിസ്ഥാനിലെ മറ്റ് എയര്‍ബേസുകളിലും ഇന്ത്യ സൂപ്പര്‍സോണിക് മിസൈല്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കര, കടല്‍, വായു എന്നിവിടങ്ങളില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപിക്കാനുള്ള കഴിവുള്ള ബ്രഹ്മോസിന്റെ പ്രധാന സവിശേഷതയാണ്.
2001 ജൂണില്‍ ഇത് പരീക്ഷിക്കുകയും വര്‍ഷങ്ങളായി നിരവധി നവീകരണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. നൂറുകണക്കിന് കിലോമീറ്റര്‍ പരിധി വരെ അതിന്റെ ലക്ഷ്യത്തിലെത്താന്‍ ഇതിന് കഴിയും. ഇതിന് 200-300 കിലോഗ്രാം പോര്‍മുനകള്‍ വഹിക്കാനും 15 കിലോമീറ്റര്‍ വരെ ആകാശത്ത് പറക്കാനും 10 മീറ്റര്‍ വരെ താഴ്ന്ന ലക്ഷ്യത്തില്‍ എത്താനും കഴിയും. വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ഇതിനകം പ്രചാരത്തിലുള്ള ബ്രഹ്മോസ് പുതിയ താല്‍പ്പര്യം നേടിയിട്ടുണ്ട്. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്‌ലന്റ്, സിംഗപ്പൂര്‍ തുടങ്ങി അനേകം രാജ്യങ്ങളാണ് ബ്രഹ്‌മോസില്‍ താല്‍പ്പരം എടുത്തിരിക്കന്നതെന്നാണ് വിവരം.
നിലവില്‍ ഇന്ത്യയുമായി 375 മില്യണ്‍ ഡോളറിന്റെ ബ്രഹ്മോസ് കരാര്‍ ഉറപ്പിച്ച ഏക രാജ്യം ഫിലിപ്പീന്‍സ് ആണ്. മൂന്ന് ബാറ്ററികളില്‍ ആദ്യത്തേത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിതരണം ചെയ്തത്. ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ നിരവധി രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഡിആര്‍ഡിഒ ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കാമത്ത് ഈ വര്‍ഷം ആദ്യം എഎന്‍ഐയോട് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ജനുവരി 23 മുതല്‍ 26 വരെ ഇന്ത്യ സന്ദര്‍ശിച്ചു. 450 മില്യണ്‍ ഡോളറിന്റെ ബ്രഹ്മോസ് ഇടപാടിന് ഇന്ത്യയും ഇന്തോനേഷ്യയും കരാറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കരസേനയെയും നാവികസേനയെയും ശക്തിപ്പെടുത്തുന്നതിനായി വിയറ്റ്നാം 700 മില്യണ്‍ ഡോളറിന്റെ ബ്രഹ്മോസ് ഇടപാടിനായി ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായി ന്യൂസ് 19 റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ സംവിധാനത്തില്‍ മലേഷ്യയും താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. തായ്ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണെ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ബ്രഹ്മോസ് സംവിധാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍, ഒമാന്‍, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനസ്വേല എന്നീ രാജ്യങ്ങളും ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈല്‍ വാങ്ങാന്‍ ക്യൂവിലാണ്.