-->
രജനികാന്ത് ചിത്രം ' കൂലി'യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ് സംവിധായകന്‍ ലോകേഷ് കനകരാജ് ഇപ്പോള്‍. ഇതിനിടെ രജനികാന്തിനൊപ്പമുളള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. തന്റെ ജീവിതത്തില്‍ അദ്ദേഹം ഏറെ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹത്തിനൊപ്പമുളള എല്ലാ ദിവസവും ഓരോ പാഠങ്ങള്‍ ആയിരുന്നെന്നും ലോകേഷ് കനകരാജ് പറഞ്ഞു.
'ആ മനുഷ്യന്‍ എന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്ന് വിശദീകരിക്കാന്‍ പോലും പറ്റുന്നില്ല. അദ്ദേഹം എന്നെ ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു, എന്നെ കരയിപ്പിച്ചു (നല്ല അര്‍ത്ഥത്തില്‍), എന്നെ ചിരിപ്പിച്ചു, എല്ലാ ദിവസവും എനിക്ക് ഓരോ പാഠങ്ങള്‍ ആയിരുന്നു. അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണ്. അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ചതൊക്കെ പറഞ്ഞപ്പോള്‍ നമ്മുടെ പ്രശ്നങ്ങളൊന്നും ഒന്നുമല്ലെന്ന് തോന്നി' എന്നാണ് ലോകേഷ് കനകരാജ് പറയുന്നത്.
അതേസമയം, മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.