Saturday, March 14, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 08.57 AM

മോഹന്‍ലാല്‍ മാത്രമല്ല, ഇത്തവണ സത്യന്‍ അന്തിക്കാടും ഹെലികോപ്ടറില്‍; ഹൃദയപൂര്‍വം സെറ്റില്‍ നിന്നൊരു സൂപ്പര്‍ പിക്

sathyan-anthikad

20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹൻലാലും മാളവിക മോഹനനും സത്യൻ അന്തിക്കാടുമെല്ലാമായി സിനിമയുടെ സെറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവയെല്ലാം ആരാധകശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇത്തവണ മോഹൻലാൽ അല്ല, സത്യൻ അന്തിക്കാടാണ് താരമായിരിക്കുന്നത്. ലാൻഡ് ചെയ്തിരിക്കുന്ന ഒരു ഹെലികോപ്ടറിൽ ഇരിക്കുന്ന സത്യൻ അന്തിക്കാടാണ് ചിത്രത്തിലുള്ളത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായി അഖിൽ സത്യൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ചിത്രമാണിത്. ഇതിനൊപ്പം രസകരമായ ഒരു വാചകവും അഖിൽ കുറിച്ചിട്ടുണ്ട്.

sathyan-anthikad

'ഗ്രാമത്തിലെ ബസ് സ്റ്റോപ്പിലേക്ക് എത്തിച്ചേരുന്ന ഒരു ബസ് - ഇങ്ങനെയാണ് എല്ലാ സത്യൻ അന്തിക്കാട് ചിത്രവും തുടങ്ങുന്നത്. എന്നാണല്ലോ പറയുന്നത്. പക്ഷെ ഇത്തവണ അങ്ങനെയല്ല,' എന്നാണ് അഖിൽ എഴുതിയത്. Hold My Beer എന്ന പ്രയോഗത്തെ Hold My Coffee എന്നും അഖിൽ മാറ്റിയെഴുതിയിട്ടുണ്ട്. ചിത്രം ഉടനടി വൈറലായി കഴിഞ്ഞു.

സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW