Saturday, March 14, 2026 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 01.59 PM

ഓഫ് റോഡ് ഡ്രൈവ് വീഡിയോയുമായി അനുശ്രീ

anusree
photo-www.instagram.com/anusree_luv/

മലയാളത്തിലെ പുതിയ കാല നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനുശ്രീ. മലയാളിത്തനിമയുള്ള കഥാപാത്രങ്ങളും മോഡേൺ കഥാപാത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി. ആദ്യമായി ഓഫ് റോഡ് ഡ്രൈവിനു പോയ അനുഭവം പങ്കുവയ്ക്കുകയാണ് അനുശ്രീ. ഓഫ് റോഡിലൂടെ താർ ഓടിക്കുന്നതിന്റെ വീഡിയോയും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.

"ഡ്രൈവിംഗിൽ ഞാൻ തുടക്കക്കാരിയാണ്. രണ്ടു മൂന്നുമാസമായിട്ടേയുള്ളൂ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട്. അതിനിടയിൽ ഇങ്ങനെയൊരു എക്സ്പീരിയൻസ്. ഓഫ് റോഡ് ഡ്രൈവ് ഞാൻ പ്രതീക്ഷിച്ചില്ല. പക്ഷേ ആദ്യത്തെ അനുഭവമാണ്. അടിപൊളി," തന്റെ ആദ്യ ഓഫ് റോഡ് ഡ്രൈവിനു ശേഷം അനുശ്രീയുടെ വാക്കുകളിങ്ങനെ.

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. 'ഡയമണ്ട് നെക്ലേസി'ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആദി, ഒരു സിനിമാക്കാരൻ, ആനക്കള്ളൻ, ഓട്ടോർഷ, മധുരരാജ, ഉൾട്ട, പ്രതി പൂവൻകോഴി, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, ട്വൽത്ത്മാൻ, കള്ളനും ഭഗവതിയും, വോയിസ് ഓഫ് സത്യനാഥൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Ads by Google
Tuesday 13 May 2025 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW