-->
ഹൂസ്റ്റണ്‍: രാഷ്ട്രീയത്തില്‍ മാത്രമല്ല, സാമൂഹ്യ സേവന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ ജനകീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ പ്രഥമ 'കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ്' ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങുന്നത്തിനായി രമേശ് ചെന്നിത്തല അമേരിക്കയില്‍ എത്തിച്ചേരും.
പെയര്‍ലാന്‍ഡ് സിറ്റി മേയര്‍ കെവിന്‍ കോള്‍, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് , സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചെന്നിത്തലയ്ക്ക് പുരസ്‌കാരം നല്‍കുന്നത്.
മെയ് 24 നു ഹൂസ്റ്റണില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തപെടുന്ന പുരസ്‌കാര രാവില്‍ അവാര്‍ഡ് സമ്മാനിയ്ക്കും. അമേരിക്ക, യൂറോപ്പ്, ഇന്ത്യ, ഗള്‍ഫ് എന്നിവടങ്ങളില്‍ നിന്നും നിരവധി പ്രമുഖ വ്യക്തികളും ഇന്ത്യന്‍ ഫെസ്റ്റിനു മാറ്റു കൂട്ടാന്‍ എത്തിച്ചേരും.
രമേശ് ചെന്നിത്തലയുടെ സാമൂഹ്യ സേവന രംഗത്തെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും പുരസ്‌കാരത്തിന് പരിഗണിച്ചത്. രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ആരംഭിച്ച 'ഗാന്ധിഗ്രാം പദ്ധതി' യില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന ചെന്നിത്തല പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ആയിരകണക്കിന് ജനങ്ങള്‍ക്ക് അത്താണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ദളിത്, ആദിവാസി കുടുംബങ്ങളുടെ സമഗ്ര വികസനവും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരികയും ജീവിത നിലവാരം ഉയര്‍ത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
നിരവധി വര്‍ഷങ്ങളായി ഈ പദ്ധതി നടപ്പിലായിക്കൊണ്ടിരിക്കുകയാണ്,
ചെന്നിത്തല ഈ പദ്ധതിയുടെ നേടും തൂണായി ഇപ്പോഴും നേതൃത്വം നല്‍കി വരുന്നു.
ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ചില സേവനങ്ങള്‍: വസ്ത്രം, അന്നധാന്യങ്ങള്‍, ലാപ്പ്‌ടോപ്പുകള്‍ നല്‍കുക, വീടുകള്‍ നിര്‍മിക്കുക എന്നിവ ഉള്‍പ്പെടുന്നു.
ഈ പദ്ധതിയെ ചെന്നിത്തല തന്റെ സമൂഹ സേവന പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായി കണക്കാക്കുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുക്കുന്നു.ഗാന്ധിജയന്തി ആഘോഷങ്ങളില്‍ എല്ലാ വര്‍ഷവും ഈ കുടുംബങ്ങളോടൊപ്പം ചിലവഴിക്കുന്നതിനു ചെന്നിത്തല സമയം കണ്ടെത്തുന്നു.
2014- 2016 വരെ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിലെ ബ്ലേഡ് മാഫിയകളുടെ അന്ത്യം കുറിക്കുന്നതിനു നടത്തിയ 'ഓപ്പറേഷന്‍ കുബേര' കേരള ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും.
ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിത്തെ ഇങ്ങനെ സംഗ്രഹിക്കാം.
• വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശനം: 1970-ല്‍ കെ.എസ്.യു. യൂണിറ്റ് സെക്രട്ടറിയായി.
• കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്: 1980-ല്‍.
• എന്‍.എസ്.യു.ഐ. ദേശീയ പ്രസിഡന്റ്: 1982-ല്‍.
• ഹരിപ്പാട് എം.എല്‍.എ.: 1982, 1987, 2011, 2016, 2021-ല്‍ തിരഞ്ഞെടുക്കപ്പെട്ടു.
• ലോക്‌സഭാംഗം: കോട്ടയം (1989, 1991, 1996), മാവേലിക്കര (1999).
• ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്: 1990-ല്‍.
• കെ.പി.സി.സി. പ്രസിഡന്റ്: 2005 മുതല്‍ 2014 വരെ.
• അഭ്യന്തര വകുപ്പ് മന്ത്രി: 2014 മുതല്‍ 2016 വരെ (ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍).
• പ്രതിപക്ഷ നേതാവ്: 2016 മുതല്‍ 2021 വരെ.
ജീവചരിത്ര പുസ്തകം
രമേശ് ചെന്നിത്തലയുടെ ജീവിതത്തെ ആസ്പദമാക്കി സി.പി. രാജശേഖരന്‍ രചിച്ച ''ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും'' എന്ന ജീവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇതില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിത്വവും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ജീമോന്‍ റാന്നി