Friday, March 13, 2026 Last Updated 54 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 12.02 PM

ആ സിനിമയ്ക്കായി കരാര്‍ ഒപ്പിടാന്‍ വരെ എത്തി, ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചതാണ്, പക്ഷേ...; രജനി-കമല്‍ സിനിമയെക്കുറിച്ച് ലോകേഷ്

lokesh-kanagaraj-

രജനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തിനായി ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. എഡ്ജ് ഗ്യാങ്‌സ്‌റ്റേഴ്‌സിനെ കുറിച്ചുളള സിനിമ നടക്കാശത പോയതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ലോകേഷ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ വിക്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.

നിലവില്‍ രജനികാന്തിനെ നായകനാക്കി കൂലി എന്ന സിനിമയാണ് ലോകേഷ് എത്തുന്നത്. ഇതിനിടെയാണ് ഈ സൂപ്പര്‍ താരങ്ങളെ ഒന്നിപ്പിക്കുന്ന സിനിമയെ കുറിച്ച് ലോകേഷ് സംസാരിച്ചത്. ഇരുവരോടഒം കഥ പറഞ്ഞു. കരാര്‍ ഒപ്പിടുന്ന ഘട്ടഗ വരെ എത്തിയ ശേഷമാണ് ആ ചിത്രം നടക്കാതെ പോയത്. കമല്‍ ഹാസനായിരുന്നു ചിത്രം നിര്‍മ്മിക്കേണ്ടത്.

കോവിഡ് കാരണമായിരുന്നു സിനിമ മുടങ്ങിയത്. ആത്മാര്‍ഥമായി ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് ഏജ്ഡ് ഗ്യാസ്റ്റേഴ്സിനെ കുറിച്ചായിരുന്നു കഥ. പ്രമേയത്തില്‍ മാറ്റൊമൊന്നുമില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ സാമ്പത്തികമായി ചിത്രം സാധ്യമല്ല. നടന്നാല്‍ നല്ലത്. ഇപ്പോള്‍ അത് എന്റെ കൈയിലല്ല, അവര്‍ രണ്ടുപേരുടെയും കൈയിലാണ്. അവരാണ് തീരുമാനിക്കേണ്ടത്.

പ്രായോഗികമായി അത് ഇപ്പോള്‍ ബുദ്ധിമുട്ടാണ് എന്നാണ് കരുതുന്നത് എന്നാണ് ഒരു അഭിമുഖത്തില്‍ ലോകേഷ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കൂലി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഓഗസ്റ്റ് 14ന് ആണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം കാര്‍ത്തി നായകനാകുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ അടുത്ത ചിത്രം ആരംഭിക്കും.

‘കൈതി 2’ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈതി ആണ് എല്‍സിയുവിലെ ആദ്യ സിനിമ. വിജയ് നായകനായ ‘ലിയോ’ ആണ് എല്‍സിയുവില്‍ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. കൈതി 2വിന് ശേഷം കമല്‍ ഹാസന്‍ നായകനാകുന്ന ‘വിക്രം 2’ ആകും ലോകേഷ് ഒരുക്കുക. സംവിധായകന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ‘ബെന്‍സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW