Wednesday, March 18, 2026 Last Updated 40 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 04.29 PM

റോസാപ്പൂക്കളും ബലൂണുകളും: നയൻതാരയുടെ മാതൃദിന നിമിഷങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ

shares, day
photo-www.instagram.com/wikkiofficial/

തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍ ആണ് നയന്‍താരയും വിഘ്‌നേശ് ശിവനും. ഇപ്പോള്‍ മാത്യദിനത്തില്‍ വിഘ്‌നേശ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുളള നയന്‍താരയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിഘ്‌നേശ് നയന്‍സിന് മാതൃദിനാശംസകള്‍ നേര്‍ന്നത്.

'എന്റെ തങ്കമേ , മാതൃദിനാശംസകള്‍. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം ഇതാണ്! എനിക്ക് കാണാന്‍ കഴിയും! നിങ്ങള്‍ ഒരു അമ്മയായതിനുശേഷം നിങ്ങളുടെ മുഖത്ത് കാണുന്ന സന്തോഷം, നിങ്ങളുടെ മുഖത്ത് ഇതുവരെ കണ്ടിട്ടുള്ള മറ്റൊരു ഭാവവുമായും താരതമ്യം ചെയ്യാന്‍ കഴിയില്ല! റീലിലും യഥാര്‍ത്ഥത്തിലും. ദൈവകൃപയാല്‍ ഈ സന്തോഷവും ശുദ്ധമായ ചിരിയും നമ്മുടെ എല്ലാവരുടെയും മുഖങ്ങളില്‍ എന്നെന്നും നിലനില്‍ക്കട്ടെ. നിങ്ങള്‍ ഏറ്റവും നല്ല അമ്മയാണ്, നിങ്ങളുടെ ജോലിയോടൊപ്പം മറ്റെല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതും എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നു. ലവ് യു തങ്കം. ഉയിരും ഉലകും ഞാനും നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു, നിങ്ങളെപ്പോലൊരു അമ്മയെ ലഭിച്ചത് ഭാഗ്യമായി കരുതുന്നു' , വിഘ്‌നേശ് കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2022ല്‍ ആണ് നയന്‍താരയും വിഘ്‌നേശും വിവാഹിതരാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം സറോഗസിയിലൂടെ ഇരുവര്‍ക്കും ഇരട്ടക്കുട്ടികളായ ഉയിരും ഉലകും ജനിച്ചു.

അതേസമയം ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ' ടോക്‌സിക്' ആണ് നയന്‍താരയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. നയന്‍താരയെ കൂടാതെ യാഷ്, കിയാര അദ്വാനി, ഹുമ ഖുറേഷി, അച്യുത് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW