Tuesday, March 24, 2026 Last Updated 40 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 06.24 PM

അടിയന്തര യോഗം വിളിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി, പൗരന്മാരോട് ലാഹോർ വിടാൻ നിർദേശം നൽകി യുഎസ് എംബസി

lahore, pakistan

ലാഹോര്‍: ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാകിസ്ഥാനിൽ തിരക്കിട്ട നീക്കങ്ങള്‍. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു. ലാഹോറിലും പാകിസ്ഥാനിലെ മറ്റിടങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുഎസ് പൗരന്മാരോട് ലാഹോര്‍ വിടാൻ പാകിസ്ഥാനിലെ യുഎസ് എംബസി നിര്‍ദേശം നൽകി.

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലാഹോറിലെ യുഎസ് പൗരന്മാര്‍ അവിടെ നിന്ന് മാറണമെന്നും സുരക്ഷിതമായി മാറാനായില്ലെങ്കില്‍ അധികൃതരുടെ സഹായവും പ്രാദേശിക സഹായവും തേടണമെന്നും വാര്‍ത്താകുറിപ്പിൽ പറയുന്നുണ്ട്. ലാഹോര്‍, പഞ്ചാബ് മേഖലയിലുള്ള യുഎസ് പൗരന്മാര്‍ക്കാണ് പാകിസ്ഥാനിലെ യുഎസ് എംബസി ഇത്തരമൊരു നിര്‍ദേശം നൽകിയത്. യുഎസ് സര്‍ക്കാരിന്‍റെ സഹായം കാത്തുനിൽക്കാതെ ലാഹോര്‍ വിടാനുള്ള നടപടികള്‍ വേഗത്തിൽ സ്വീകരിക്കണമെന്നും വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

Ads by Google
Thursday 08 May 2025 06.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW