-->
ബോളിവുഡിന്റെ താരറാണിയായ ദീപിക പദുകോൺ രണ്ട് പതിറ്റാണ്ടുകളായി ബിഗ് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ്. സ്വകാര്യ ജീവിതത്തിലും കരിയറിലും തിളങ്ങി നിൽക്കുകയാണ്. രൺവീറിനെ പ്രണയിച്ചു വിവാഹം ചെയ്ത ദീപിക മകൾ ദുവയുടെ കാര്യങ്ങളുമായി മാതൃത്വം ആഘോഷമാക്കുകയാണ്.
ഇന്ത്യയിലെ "ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായ ദീപിക, അമ്മയായ ശേഷം സിനിമകളിൽ നിന്നും ഇടവേളയെടുത്തിരുന്നു. എങ്കിലും പൊതുവേദികളിലും മാഗസിനിലും ഫാഷൻ റാമ്പുകളിലും പ്രത്യക്ഷപെടാറുണ്ട്.
ഇപ്പോഴിതാ മേരി ക്ലെയറിന്റെ 2025 മാതൃത്വ ലക്കത്തിൽ തിളങ്ങുകയാണ് താരം. കോസ്റ്ററെല്ലോയുടെ ഓറഞ്ച് നിറത്തിലുള്ള ഫ്ലോറൽ എംബലിഷ്ഡ് വൺ സൈഡ് ചിക് നെക്ക്ലൈൻ ഡ്രസ്സിൽ എലഗന്റ് ലുക്കിൽ തിളങ്ങുന്നത് കാണാം. ടാലെർ മാർമോ ഗ്രേ ഗൗണിൽ കൂൾ ലുക്കിലുള്ള ദീപികയും ചിത്രങ്ങളിലുണ്ട്. മകൾ തന്റെ പ്രപഞ്ചത്തെ എങ്ങനെ വീണ്ടും കേന്ദ്രീകരിച്ചുവെന്നാണ് താരം ഈ അഭിമുഖത്തിൽ തുറന്നുപറയുന്നത്.