Friday, March 13, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 02.10 PM

ഹൈ ഫൈവ് - 2025 മ്യൂസിക്കല്‍ നൈറ്റ് ഞായറാഴ്ച : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

uploads/news/2025/05/779935/ssw.gif

ഹൂസ്റ്റണ്‍ : സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ വിന്‍ഡ്‌സര്‍ എന്റെര്‍റ്റൈന്‍മെന്റ് അവതരിപ്പിക്കുന്ന ഹൈ ഫൈവ് 25 ന്റെ (High Five - 2025) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

എം.ജി ശ്രീകുമാര്‍, സ്റ്റീഫന്‍ ദേവസി, രമേശ് പിഷാരടി എന്നിവരുടെ നേതൃത്വത്തില്‍ പതിനൊന്ന് പേരടങ്ങുന്ന സംഘം അവതരിപ്പിക്കുന്ന സംഗീത നിശ 2025 മെയ് 11 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മിസോറി സിറ്റി സെന്റ് ജോസഫ് ഹാളില്‍ അരങ്ങേറും.

കാരവല്ലി ക്യാപിറ്റല്‍ ആന്‍ഡ് വെഞ്ചുര്‍സ് സാരഥി ഒനീല്‍ കുറുപ്പ് ഇവന്റ് സ്‌പോണ്‍സര്‍ ആയിരിക്കുന്ന ഈ സംഗീത പരിപാടിയിലേക്ക് ഹൂസ്റ്റണിലെ എല്ലാ സംഗീത പ്രേമികളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു

പരിപാടിയുടെ വിജയത്തിന് വേണ്ടി വികാരി ഫാദര്‍ ഐസക്. ബി. പ്രകാശ്, ജനറല്‍ കണ്‍വീനര്‍ റിജോ ജേക്കബ്, ട്രസ്റ്റി ഷിജിന്‍ തോമസ്, സെക്രട്ടറി ബിജു തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ 50 ല്‍ പരം അംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ജീമോന്‍ റാന്നി

Ads by Google
Thursday 08 May 2025 02.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW