-->
പുതിയ ചിത്രമായ റെട്രോയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന് കൈമാറി നടന്‍ സൂര്യ. സൂര്യയുടെ കൂടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് അഗരം ഫൗണ്ടേഷന്‍. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്നതിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പഠനസഹായത്തിനായി 10 കോടി രൂപയാണ് നടന്‍ സംഭാവന നല്‍കിയത്. സൂര്യ, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ ചേര്‍ന്ന് ചെക്ക് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി ആരാധകര്‍ നടന്റെ ഈ പ്രവര്‍ത്തിയെ പ്രശംസിക്കുന്നുണ്ട്. 'മാന്‍ വിത്ത് ഗോള്‍ഡന്‍ ഹാര്‍ട്ട്' എന്നാണ് ഒരു ആരാധകന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
Nice gesture by @Suriya_offl to donate ₹10 crores from #Retro profits to #Agaram Foundation which has been in the forefront of supporting deserving students from underprivileged backgrounds in rural areas in their educational endeavours 👏👏 pic.twitter.com/4A4oBCMp1d— Sreedhar Pillai (@sri50) May 7, 2025
അതേസമയം റെട്രോ ഇതിനകം ആഗോളതലത്തില്‍ 100 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. നിര്‍മാതാക്കളായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആറുദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം.
സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.