-->
ആസിഫ് അലി നായകനായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് സര്‍ക്കീട്ട്. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ താമര്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
'രാത്രി രണ്ട് മണിക്ക്, റാസ് അല്‍ഖൈമയിലെ കൊടും തണുപ്പില്‍, ഒരു ചെറിയ പുതപ്പില്‍, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി സര്‍ക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയില്‍... ഞങ്ങളുടെ സര്‍ക്കീട്ട് നാളെ ആരംഭിക്കുന്നു,' എന്നാണ് താമര്‍ കുറിച്ചത്.
ആസിഫ് അലിയെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. താമര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.