Thursday, March 19, 2026 Last Updated 19 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 10.23 AM

'പെണ്ണിന്റെ കണ്ണീരിനും, ജനത്തിന്റെ സുരക്ഷയ്ക്കും ഇന്ത്യന്‍ ആര്‍മിയുടെ ആദരവ്'; ഓപ്പറേഷന്‍ സിന്ദൂറിന് അഭിനന്ദനങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

was, to

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് അഭിനന്ദനങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. 'പഹല്‍ഗാമില്‍ സ്ത്രീകളെ കൊല്ലാതെ വിട്ടത് ഈ വിവരമൊക്കെ മോദിജിയോട് പോയി പറയാന്‍ ആയിരുന്നു. അതേ അവര്‍ പറഞ്ഞു, മോദി ജി കേട്ടു. ദൗത്യത്തിന് പേരുമിട്ടു സിന്ദൂര്‍. ജയ് ഹിന്ദ്... അതോടെ കുറേ ഭീകരര്‍ പടമായി' എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. തൃശ്ശൂര്‍ പൂരം പാക്കിസ്ഥാനിലോട്ട് മാറ്റിയോ എന്നും അദ്ദേഹം ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരേ സമയം പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം അഴിച്ചു വിട്ടു. ഇതുവരെ 100 ലില്‍ കൂടുതല്‍ ഭീകരര്‍ കാലാപുരി പൂകി. ആക്രമണങ്ങള്‍ തുടരുന്നു. ലക്ഷര്‍ ഇ തായിബയുടെ പ്രമുഖ ലീഡര്‍ സയ്യിദ് മസൂദ് ന്റെ ഭീകരതാവളങ്ങള്‍ ആണ് ഇന്ത്യന്‍ ആര്‍മി കൂടുതല്‍ തകര്‍ത്തത്. നടന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ സംയുക്ത ആക്രമണം..

രാജ്യത്ത് ഏറെ ഭീകരാക്രമണങ്ങള്‍ നടത്തിയ സംഘടനയാണ് ജയ്‌ഷെ ഇ മൊഹമ്മദ്. ജയ്‌ഷെയുടെ തലവന്‍ സയ്യിദ് മസൂദ് ആണ്. 1994ല്‍ കശ്മീരില്‍ വിഘടനവാദവും ഭീകരവാദവും പ്രോത്സാഹിപ്പിച്ചു. 2016ലെ പത്താന്‍കോട്ട്, ഉറി, 2019ലെ പുല്‍വാമ എന്നീ ആക്രമണങ്ങള്‍ക്ക് പിന്നിലെല്ലാം സയ്യിദ് മസൂദ് ആണ്.

പഹല്‍ഗാമില്‍ സ്ത്രീകളെ കൊല്ലാതെ വിട്ടത് ഈ വിവരമൊക്കെ മോദിജിയോട് പോയി പറയാന്‍ ആയിരുന്നു. അതേ അവര്‍ പറഞ്ഞു, മോദി ജി കേട്ടു. ദൗത്യത്തിന് പേരുമിട്ടു സിന്ദൂര്‍. ജയ് ഹിന്ദ്... അതോടെ കുറേ ഭീകരര്‍ പടമായി. പെണ്ണിന്റെ കണ്ണീരിനും, ജനത്തിന്റെ സുരക്ഷയ്ക്കും ഇന്ത്യന്‍ ആര്‍മിയുടെ ആദരവ് പേര് ഓപ്പറേഷന്‍ സിന്ദൂര്‍... തീവ്രവാദികള്‍ മായ്ച്ച സിന്ദൂരത്തിന് നിന്റെയൊക്കെ ചോരകൊണ്ട് നമ്മള്‍ എഴുതി 'ഓപ്പറേഷന്‍ സിന്ദൂര്‍' ജയ് ഭാരത്.. ഇതാണ് എന്റെ ഭാരതം. ഇന്ത്യ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍.. ഇസ്രായേല്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചു. (വാല്‍ കഷ്ണം. .. തൃശ്ശൂര്‍ പൂരം പാക്കിസ്ഥാനിലോട്ട് മാറ്റിയോ?)

Ads by Google
Ads by Google
LATEST NEWS
TRENDING NOW