Thursday, March 19, 2026 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 09.19 AM

നടന്‍ ആന്‍സണ്‍ പോള്‍ വിവാഹിതനായി

actor, marries

നടന്‍ ആന്‍സണ്‍ പോള്‍ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് ആന്‍സണിന്റെ വധു. തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം.

ലളിതമായി നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. പരസ്പരം മാല ചാര്‍ത്തിയ ശേഷം കേക്കു മുറിച്ചാണ് ഇരുവരും വിവാഹം ആഘോഷമാക്കിയത്. യുകെയില്‍ സ്ഥിര താമസമായിരുന്ന നിധി നിലവില്‍ നാട്ടില്‍ ബിസിനസ്സ് നടത്തുകയാണ്.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് ആന്‍സണ്‍ പോള്‍. സു സു സുധി വാത്മീകം, ആട് 2, ബാഡ് ബോയ്‌സ്, അബ്രഹാമിന്റെ സന്തതികള്‍, മാര്‍ക്കോ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW