-->
മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും മകള്‍ മറിയം അമീറ സല്‍മാനും ആരാധകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ, ദുല്‍ഖറിനൊപ്പമുളള മറിയത്തിന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദുല്‍ഖറിന്റെ അള്‍ട്രാവയലറ്റ് ഇലക്ട്രിക് സൂപ്പര്‍ബൈക്കും ചിത്രത്തില്‍ കാണാം. തമിഴ്‌നാട് രജിസ്‌ട്രേഷനിലുളള വണ്ടിയുടെ നമ്പറും 369 തന്നെ. 3ലക്ഷം മുതല്‍ 4ലക്ഷം വരെയാണ് ഈ സൂപ്പര്‍ബൈക്കുകളുടെ വില വരുന്നത്.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. 2017 മെയ് അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്.