-->
റവ: റെജിന്‍ രാജു അച്ചന് ഡാളസ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
ഡാളസ് :ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വികാരിയായി ചുമതലയേല്‍ക്കുന്നതിനു മെയ് ആറ് വൈകീട്ട് ഡാളസില്‍ എത്തിച്ചേര്‍ന്ന റവ. റെജിന്‍ രാജു അച്ചനും കുടുംബത്തിനും ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി .
ഇടവക വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം ട്രസ്റ്റിമാരായ ജോണ്‍ മാത്യു , സക്കറിയാ തോമസ് , സോജി സ്‌കറിയാ (ഇടവക സെക്രട്ടറി ) അല്‍മായ ശുശ്രുഷകന്മാരായ രാജന്‍കുഞ്ഞു സി ജോര്‍ജ്,കോരുത് ,മണ്ഡലം അംഗം ജിനു , അസംബ്ലി അംഗം തോമസ് ഈശോ , ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി രാമപുരം, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ അച്ചനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു
പി പി ചെറിയാന്‍