Thursday, March 19, 2026 Last Updated 45 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 10.33 AM

എന്തൊരു സിംപിളാണീ മനുഷ്യന്‍; ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് പ്രണവ് മോഹന്‍ലാല്‍- വീഡിയോ

viral, on

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ പ്രണവിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്താവളത്തിലേക്കുളള യാത്രയില്‍ പിന്തുടര്‍ന്ന് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

യാത്രയില്‍ പ്രണവിനൊപ്പം അമ്മ സുചിത്രയും ഉണ്ടായിരുന്നു.ആരാധകര്‍ തോളില്‍ കൈവെച്ച് ഫോട്ടോയെടുക്കുമ്പോള്‍ ക്ഷമയോടെ നിന്ന നടനെ പ്രകീര്‍ത്തിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറഞ്ഞു.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാനിലാണ് പ്രണവ് ഒടുവില്‍ അഭിനയിച്ചത്. ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ യൗവ്വന കാലമാണ് പ്രണവ് അവതരിപ്പിച്ചത്. 'ഭ്രമയുഗ'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണവിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. എന്‍എസ്എസ്2 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈയിടെ പൂര്‍ത്തിയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW