Thursday, March 19, 2026 Last Updated 43 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 08.43 AM

' ജീവിതത്തിലെ ഏറ്റവും മനോഹരമായ റോള്‍ ഉടന്‍ വരുന്നു'; പുത്തന്‍ സന്തോഷം പങ്കുവെച്ച് നടന്‍ വരുണ്‍ തേജ്

and
photo- www.instagram.com/varunkonidela7/

സായി പല്ലവി നായികയായി എത്തിയ ഫിദ എന്ന ചി്രതത്തിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധ നേടിയ നടനാണ് വരുണ്‍ തേജ്്. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് താരം. വരുണും നടിയും ഭാര്യയുമായ ലാവണ്യ ത്രിപാഠിയും തങ്ങളുടെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

'' ജീവിതത്തിലെ ഏറ്റവും മനോഹരമായ റോള്‍ ഉടന്‍ വരുന്നു'' , എന്നാണ് വരുണ്‍ കുറിച്ചത്.


തെലുങ്ക് സിനിമാലോകത്തെ നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുണ്‍ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രന്‍ കൂടിയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വരുണ്‍ നടി ലാവണ്യയെ വിവാഹം ചെയ്തത്.

അതേസമയം ഗെഡലകൊണ്ട ഗണേഷ്, ഗാന്ധീവധാരി അര്‍ജുന, ഓപ്പറേഷന്‍ വാലന്റൈന്‍ എന്നിവയാണ് വരുണിന്റെ പുതിയ ചിത്രങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW