-->
ഹൂസ്റ്റണ്‍: ഔവര്‍ റിവര്‍സ്റ്റോണ്‍ യുണ്ണെറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) സ്പ്രിംഗ് പിക്‌നിക്ക് പ്രകൃതി മനോഹരമായ കിറ്റി ഹോളോ പാര്‍ക്കില്‍ വ്യത്യസ്തമായ സ്‌പോര്‍ട്ട്‌സ്, ഗയിംസ്, കള്‍ച്ചറല്‍ പ്രോഗ്രം എന്നിവയോട് കൂടി നടത്തപ്പെട്ടു.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആവേശത്തോടെ മല്‍സരിച്ച് പിക്‌നിക്ക് ഉല്ലാസ പ്രദമാക്കി.
കേരളാ സ്‌റ്റൈല്‍ ബ്രേക്ക് ഫാസ്റ്റ്, ഇടവേളകളിലെ ലൈവ് ഓംലെറ്റ്, സമ്പാരം,ലമണേഡ്,ഡോണറ്റ്‌സ് എന്നിവയും വെസ്റ്റേണ്‍ സ്റ്റെല്‍ ലഞ്ചും രുചിയോട് കൂടി കുടുംബാഗങ്ങള്‍ ആസ്വദിച്ചു.
സമാപന സമ്മേളനത്തില്‍ ഒരുമ പ്രസിഡന്റ്റ് ജിന്‍സ് മാത്യു അധ്യക്ഷത വഹിച്ചു.
ജഡ്ജ് ജൂലി മാത്യു മല്‍സര വിജയികള്‍ക്ക് ട്രോഫി നല്‍കി.പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.ജോസ് തൈപ്പറമ്പില്‍, വൈസ് പ്രസിഡന്റ് റീനാ വര്‍ഗീസ്,ട്രഷറര്‍ നവിന്‍ ഫ്രാന്‍സിസ്,മേരി ജേക്കബ്, വിനോയി സിറിയേക്ക് റോബി ജേക്കബ്, സെലിന്‍ ബാബു,എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കമ്മിറ്റി കോഓര്‍ഡിനേറ്റാഴ്‌സായ ജിജി പോള്‍, സീനാ അഷറഫ്,സോണി പാപ്പച്ചന്‍, ആന്റ്റു വെളിയെത്ത്,അമൃതാ സബാസ്റ്റിയന്‍,ജോബി ജോസ്,മാത്യു ചെറിയാന്‍,ഷാജി വര്‍ഗീസ്,രഞ്ചു സെബാറ്റിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി
ജീമോന്‍ റാന്നി