Thursday, March 19, 2026 Last Updated 41 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 01.07 PM

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും മഞ്ജുവാര്യരെ സ്പര്‍ശിച്ച് അപരിചിതന്‍; വീഡിയോ വൈറല്‍

got, fans

ആള്‍ക്കൂട്ടത്തിനിടയില്‍ നടി മഞ്ജു വാര്യരെ അനുചിതമായി സ്പര്‍ശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഒരു സ്റ്റോര്‍ ഉദ്ഘാടനത്തിന് ശേഷം കാറില്‍ കയറി പോകാന്‍ ഒരുങ്ങവെയാണ് മഞ്ജുവിനെതിരെ അതിക്രമം നടന്നത്.

കാറിന്റെ ഡോറില്‍ കയറി നിന്നാണ് മഞ്ജു വാര്യര്‍ തന്റെ ആരാധകരെ നോക്കി കൈവീശിക്കാട്ടിയത്. ഇതിനിടയില്‍ ഒരാള്‍ മഞ്ജുവിന്റെ ശരീരത്തിന്റെ വശത്തായി, അരയ്ക്ക് മുകളില്‍ വിരല്‍ കൊണ്ട് സ്പര്‍ശിക്കുന്നതാണ് വീഡിയോയില്‍. എന്നാല്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഇത് ശ്രദ്ധിക്കാന്‍ മഞ്ജുവിന് സാധിച്ചില്ല. മറ്റൊരു ഭാഗത്തേക്ക് നോക്കി ആരാധകരെ മഞ്ജു കൈവീശി കാണിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഒരു വിരല്‍ കൊണ്ടാണ് വ്യക്തി മഞ്ജു വാര്യരെ സ്പര്‍ശിച്ചിട്ടുള്ളത്. ആ വ്യക്തിയുടെ കൈത്തണ്ടയില്‍ ഹെയര്‍ബാന്‍ഡ് ഉള്ളതായി കാണാം. അതിനാല്‍ തന്നെ മഞ്ജു വാര്യരെ സ്പര്‍ശിച്ച വ്യക്തി പുരുഷനല്ല സ്ത്രീയാണ് എന്ന വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW