-->
ഡാളസ്: മെയ് 3 ശനിയാഴ്ച നോര്‍ത്ത് ടെക്‌സസില്‍ വിവിധ സിറ്റി കൗണ്‌സിലുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ മലയാളികളായ രണ്ടു സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപെട്ടപ്പോള്‍ രണ്ടു പേര്‍ക്ക് ദയനീയ പരാജയം.
രണ്ടു ദശവര്ഷത്തിലധികമായി സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലര്‍ ,മേയര്‍ എന്നീ നിലകളില്‍ ആത്മാര്ത്ഥ പ്രവര്‍ത്തനം കാഴ്ചവെച്ച സജി ജോര്‍ജ് മൂന്നാമതും സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയം.
മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ച എലിസബത്ത് അബ്രഹാം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു .ഇന്ന് നടന്ന തിരഞ്ഞെടുപ്പിലും എതിരാളിയായ നദീം കരീമിനെ പരാജയപ്പെടുത്തുവാന്‍ എലിസബത്തിനു കഴിഞ്ഞു
ഗാര്‍ലാന്‍ഡ് മേയര്‍ സ്ഥാനത്തേക്ക് ശക്തരായ രണ്ട് മലയാളികള്‍ പി സി മാത്യു, ഡോ: ഷിബു സാമുവല്‍ ,എന്നിവര്‍ പരസ്പരം ഏറ്റുമുട്ടി പാരാജയപെട്ടപ്പോള്‍ ദെബോര മോറിസിന് വിജയം എളുപ്പമായി. രാത്രി 11 മണിക് ലഭിച്ച ഗാര്‍ലാന്‍ഡ് സിറ്റി മേയര്‍ തിരെഞ്ഞെടുപ്പില്‍ പി സി മാത്യു മൂന്നാം സ്ഥാനത്തും ,ഡോ: ഷിബു സാമുവേല്‍ നാലാം സ്ഥാനത്തുമാണ്. ആര് പേരാണ് ഗാര്‍ലാന്‍ഡ്‌മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്
പി പി ചെറിയാന്‍