-->
ഡാളസ് : ഡാളസ് സെഹിയോണ്‍ മാര്‍ത്തോമാ ഇടവക വികാരിയായി ചുമതലയേല്‍ക്കുന്നതിനു ഡാളസില്‍ എത്തിച്ചേര്‍ന്ന റവ. റോബിന്‍ വര്‍ഗീസിനും കുടുംബത്തിനും ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി .
ഇടവക വൈസ് പ്രസിഡന്റ് ജേക്കബ് ജോര്‍ജ്, ട്രസ്റ്റി മനോജ് വര്‍ഗീസ്, അല്‍മായ നേതാവ് ഫിലിപ്പ് മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി രാമപുരം, മറ്റ് സഭാംഗങ്ങള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ അച്ചനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു