Friday, March 13, 2026 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 02.08 PM

മേയര്‍ സ്ഥാനാര്‍ഥി പി.സി. മാത്യുവിന് പിന്തുണയേറി

uploads/news/2025/05/779318/ll-1.gif

ഡാളസ്: ഡാളസ് കൗണ്ടിയില്‍ ഗാര്‍ലാന്‍ഡ് സിറ്റി മുനിസിപ്പല്‍ തെരഞ്ഞടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീ പി. സി. മാത്യുവിന്റെ പിന്തുണ വര്‍ധിച്ചതായി ക്യാമ്പയിന്‍ മാനേജര്‍ മാര്‍ട്ടിന്‍ പാടേറ്റി, സെക്രട്ടറി കാര്‍ത്തികാ പോള്‍, ട്രെഷറര്‍ ബില്‍ ഇന്‍ഗ്രാം, ജോണ്‍ സാമുവേല്‍. തോമസ് ചെള്ളാത്തു, ഹെലന്‍ മെയ്സ്, റയാന്‍ കീനാന്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

പി.സി. മാത്യു വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ താന്‍ നേടിയെടുത്ത പരിചയ സമ്പത്തും ഗാര്‍ലണ്ടില്‍ ഡിസ്ട്രിക്ട് 3 യില്‍ രണ്ടു സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വോട്ടു നേടി 2021 ല്‍ റണ്‍ ഓഫ് ആയി അംഗീകാരം പിടിച്ചു പറ്റിയതും സീനിയര്‍ സിറ്റിസണ്‍ കമ്മീഷണര്‍ ആയി സേവനം അനുഷ്ഠിച്ചതും താന്‍ തുടങ്ങി വെച്ച ദൗത്യം കൈവിടാതെ മുന്‍പോട്ടു കൊണ്ട് പോകുന്നതും വോട്ടര്‍മാരുടെ ഇടയില്‍ മതിപ്പു നേടി കഴിഞ്ഞതായി പ്രസ്താവനയില്‍ പറഞ്ഞു.

ഏറ്റവും വലിയ കാമ്പയിന്‍ പൊതുയോഗം സിറ്റിയുടെ തന്നെ പ്രസിദ്ധമായ ഗ്രാന്‍വില്‍ ആര്‍ട്‌സ് സെന്‍ഡറില്‍ നടത്തിയപ്പോള്‍ ഇപ്പോഴത്തെ കൗണ്‍സില്‍ അംഗങ്ങളും അയല്‍ സിറ്റികളില്‍ നിന്നും കൌണ്‍സില്‍ അംഗംങ്ങളും അമേരിക്കന്‍ സാമൂഹിക നേതാക്കളും മറ്റും പങ്കടുത്തിരുന്നു.

ഗാര്‍ലണ്ടില്‍ ഇപ്പോഴും മോഷണങ്ങളും ക്രിമിനല്‍ ആക്ടിവിറ്റികളും നടക്കുന്നുണ്ട്. റോഡുകളും ട്രാഫി ജംഗ്ഷനുകളും നല്ലതാക്കി എടുക്കുവാനുണ്ട്. ട്രാഫിക് ജംഗ്ഷനില്‍ റോഡ് ഡിവൈഡറും റോഡും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മങ്ങിയിരിക്കുന്നത് ഡ്രൈവര്‍മാരെ പലപ്പോഴും ദുരിതത്തില്‍ ആക്കാറുണ്ട്. എല്ലാ ഡിവൈഡറുകളും പെയിന്റ് ചെയ്യിക്കും എന്ന് പി. സി. പറഞ്ഞു. സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തിടത്തു പുതിയ ലൈറ്റുകള്‍ സ്ഥാപിക്കും.

കൂടാതെ ഏറ്റവും വലിയ പ്രശ്‌നമായ ഹോംലെസ്സ് ആള്‍ക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി ഒരു ഫുള്‍ പരിഹാരത്തിനായുള്ള പ്ലാന്‍ പി. സി. തയ്യാറാക്കി പല സ്ഥാനാര്‍ഥി ഡിബേറ്റുകളില്‍ അവതരിപ്പിക്കുകയും ചെയ്തത് ആകര്‍ഷകമായി. വീടില്ലാതെ കാറിലും കടത്തിണ്ണകളിലും മറ്റും ജീവിക്കുന്നവരുടെ പ്രശനം ഗാര്‍ലണ്ടിന്റെ തെന്നെ പ്രശ്‌നമല്ല എന്ന് പി. സി. പറഞ്ഞു. പ്ലേനോ സിറ്റിയിലും നമുക്ക് ഹോംലെസ്സ് ആള്‍ക്കാരെ കാണാം. അതായത് ഇത് ഒരു റീജിയണല്‍ പ്രശ്‌നമാണ്. ഡാളസ് കൗണ്ടിയോടൊപ്പം സമീപ കൗണ്ടികളായ കൗണ്ടികളെയുംതെരഞ്ഞെടുക്കപ്പെട്ട നേതാക്കളെയും വിളിച്ചുകൂട്ടി സഹകരണത്തോടെ ഒരു വലിയ ഷെല്‍ട്ടര്‍ പണിയുകയും ഒരു പോലീസ് യൂണിറ്റും മെഡിക്കല്‍ യൂണിറ്റും ഒപ്പം സ്ഥാപിക്കുകയും ചെറിയ ജോലികള്‍ നല്‍കി മാനസീകമായ പിന്തുണയും കൊടുത്തുകൊണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കും. (ഗോപിനാഥ്ചി മുതുകാട് ചെയ്യുന്ന പ്രൊജക്റ്റ് വേണമെങ്കില്‍ ഒരു മോഡല്‍ ആയി എടുക്കാം). സ്റ്റേറ്റ് ഫണ്ടിങ്ങും ലഭിക്കുവാന്‍ സാധ്യത ഉണ്ടെന്നു പി. സി. പറഞ്ഞു. https://pcmathew4garland.com/

ഈ വരുന്ന ശനിയാഴ്ച (മെയ് 3 ന് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ) പോളിംഗ് ബൂത്തിലേക്ക് കടന്നുവന്നു തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് പി. സി. മാത്യു വിനീതമായി അഭ്യര്‍ത്ഥിച്ചു. രാത്രിയോടെ റിസള്‍ട്ട് അറിയാന്‍ കഴിയുന്നതാണ്) തങ്ങളുടെ കൂട്ടുകാരെയും ബന്ധു മിത്രാദികളെയുംപ്രേരിപ്പിച്ചു വോട്ടു ചെയ്യിക്കണമെന്നും തനിക്കൊരു അവസരം നല്കണമെന്നും പി. സി. ഓര്‍പ്പിക്കുകയുണ്ടായി. https://youtu.be/kDxmkf1rIUU?si=UcUml2iSA1UTVbMH

(സ്വന്തം ലേഖകന്‍)

Ads by Google
Monday 05 May 2025 02.08 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW