-->
കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ പൗരത്വ പദവി ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. കോണ്‍ഗ്രസ് എംപിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നുള്ള ഹര്‍ജിയായിരുന്നു അലഹബാദ് ഹൈക്കോടതി പരിഗണിച്ചത്്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം അലഹബാദ് ഹൈക്കോടതി ഇന്ന് കേള്‍ക്കും. രാഹുല്‍ഗാന്ധിയുടെ ഇരട്ടപൗരത്വം അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒന്നിലധികം ഹര്‍ജികളുമായി വര്‍ഷങ്ങളായി നിരീക്ഷണത്തിലാണ്. രാഹുല്‍ ഗാന്ധി യുണൈറ്റഡ് കിംഗ്ഡം പൗരനാണെന്നും ലോക്സഭയില്‍ അംഗമാകാന്‍ യോഗ്യനല്ലെന്നുമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി. ഗാന്ധിയുടെ പൗരത്വ പദവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്‍കി പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ബെഞ്ച് 10 ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ്.
ഗാന്ധിയുടെ മറ്റൊരു രാജ്യത്തെ പൗരത്വം ഇരട്ട പൗരത്വം അനുവദിക്കാത്ത ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തേ ഇക്കാര്യത്തില്‍ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിക്കിയ റിപ്പോര്‍ട്ടിന് 10 ദിവസം അനുവദിച്ചത്. എംഎച്ച്എയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ യുകെ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം അഭ്യര്‍ത്ഥിച്ചിരുന്നു. 2003ല്‍ യുകെയില്‍ ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തതായി ആരോപിച്ച് രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി പരാതി നല്‍കിയതിനെ തുടര്‍ന്ന് 2019ല്‍ മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു.
കമ്പനിയുടെ ഡയറക്ടര്‍മാരിലും സെക്രട്ടറിമാരിലൊരാളാണ് ഗാന്ധിയെന്നും യുകെ ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ കോണ്‍ഗ്രസ് നേതാവ് ബ്രിട്ടീഷുകാരനായിട്ടാണ് തന്റെ പൗരത്വം പ്രഖ്യാപിച്ചതെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'കമ്പനിയുടെ വാര്‍ഷിക റിട്ടേണില്‍ 2005 ഒക്ടോബര്‍ 10, 2006 ഒക്ടോബര്‍ 31 തീയതികളില്‍ നിങ്ങളുടെ ജനനത്തീയതി ജൂണ്‍ 19, 1970 എന്നാണ് നല്‍കിയിരിക്കുന്നത് എന്നും നിങ്ങളുടെ അപേക്ഷയില്‍ ബ്രിട്ടീഷുകാരനായിട്ടാണ് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.