Thursday, March 19, 2026 Last Updated 51 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 10.51 AM

' ബേസില്‍ ഓരോ ആഴ്ചയും സിനിമയുമായി വന്നാല്‍ ഞങ്ങള്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകും, വീക്കിലി സ്റ്റാറാണ് അദ്ദേഹം' ; കീര്‍ത്തി സുരേഷ്

basil, movie

ബേസില്‍ ജോസഫ് എല്ലാ ആഴ്ചയിലും സിനിമയുമായി വന്നാല്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് നടി കീര്‍ത്തി സുരേഷ്. അഭിനയത്തിലായാലും സംവിധാനത്തിലായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ബേസില്‍ എന്നും കീര്‍ത്തി പറഞ്ഞു. ജെഎഫ്ഡബ്യു മൂവി അവാര്‍ഡ്‌സ് 2025 വേദിയില്‍ വെച്ചാണ് ബേസിലിനെ കുറിച്ചുളള കീര്‍ത്തിയുടെ പരാമര്‍ശം.

”തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് ബേസില്‍. അഭിനയത്തിലായാലും സംവിധാനത്തിലായാലും അത് കാണാം. പിന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് ഇങ്ങനെ ഓരോ ആഴ്ചയും ഓരോ സിനിമയുമായി വന്നാല്‍ ഞങ്ങള്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകും. വീക്കിലി സ്റ്റാറാണ് ബേസില്‍. എല്ലാ ആഴ്ചയും ഓരോ സിനിമ കാണും.

ഇതൊരു തമാശയായി പറഞ്ഞതാണ്. നടനായും സംവിധായകനായും ബേസില്‍ നേടിയിട്ടുള്ള എല്ലാ വിജയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ബേസില്‍ അഭിനയിച്ചതില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം ഗുരുവായൂരമ്പലനടയില്‍ ആണ്. സംവിധാനം ചെയ്തതില്‍ മിന്നല്‍ മുരളിയും” എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW