-->
ബംഗളുരു: മകന്‍ പത്താം ക്ലാസ് പൊതു പരീക്ഷയില്‍ പരാജയപ്പെട്ടത് ആഘോഷമാക്കി മാതാപിതാക്കള്‍!. മകന്റെ പരാജത്തില്‍ കുട്ടിക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കാനാണ് മാതാപിതാക്കള്‍ പരാജയം ആഘോഷമാക്കിയത്. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ബസവേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയായ അഭിഷേക് ചോളചഗുദ്ദ 600 ല്‍ 200 മാര്‍ക്ക് (32%) മാത്രം നേടി പത്താം ക്ലാസ് പൊതു പരീക്ഷയിലെ ആറ് വിഷയങ്ങളില്‍ പരാജയപ്പെടുകയായിരുന്നു.
കുട്ടിയുടെ സഹപാഠികള്‍ അവനെ പരിഹസിച്ചപ്പോള്‍, മാതാപിതാക്കള്‍ കുട്ടിക്കൊപ്പം നില്‍ക്കുകയും അവന്റെ പരാജയം കേക്കു മുറിച്ച് ആഘോഷമാക്കി മാറ്റി. ഇതൊരു ദുഃഖകരമായ ഫലമാണെങ്കില്‍ക്കൂടി ഇത് ലോകാവസാനമൊന്നുമല്ല. നീ ഒരിക്കലും പരാജയങ്ങളില്‍ തളര്‍ന്നു പോകരുത'എന്ന സന്ദേശമാണ് മാതാപിതാക്കള്‍ കുട്ടിക്ക് പകര്‍ന്നു നല്‍കിയത്.
നിങ്ങള്‍ പരീക്ഷകളില്‍ പരാജയപ്പെട്ടിരിക്കാം, പക്ഷേ ജീവിതത്തില്‍ അല്ല.നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വീണ്ടും ശ്രമിച്ച് അടുത്ത തവണ വിജയിക്കാം'-മാതാപിതാക്കള്‍ പറഞ്ഞു. എന്റെ കുടുംബം എന്നെ സ്‌നേഹിക്കുന്നു.ഞാന്‍ വീണ്ടും പരീക്ഷ എഴുതും, ഞാന്‍ അത് നേടും, ജീവിതത്തില്‍ വിജയം പിടിച്ചടക്കും' -തന്റെ മാതാപിതാക്കളുടെ പിന്തുണ ആഴത്തില്‍ സ്പര്‍ശിച്ച അഭിഷേക് പറഞ്ഞു.