Tuesday, March 24, 2026 Last Updated 17 Min 58 Sec ago English Edition
Todays E paper
Ads by Google
എസ്. നാരായണ്‍
Saturday 03 May 2025 09.56 AM

'അദാനി പങ്കാളി' യെന്ന് വാസവന്‍; പറഞ്ഞതില്‍ പിടിച്ച് മോദി! ഒളിയമ്പ് സി.പി.എം. നയംമാറ്റത്തിനു നേരേ; തരൂരിനെ ഇരുത്തി കോണ്‍ഗ്രസിനും കൊട്ട്

uploads/news/2025/05/778970/modi.jpg

തിരുവനന്തപുരം: കേരളത്തിലെ പൊതുപരിപാടികളില്‍ പൊതുവേ രാഷ്ട്രീയം പറയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞത്ത് ആ പതിവ് തെറ്റിച്ചു. തമാശരൂപേണ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന്റെ നയംമാറ്റം ചൂണ്ടിക്കാട്ടിയ മോദി, അതിന് ആയുധമാക്കിയതു മന്ത്രി വി.എന്‍. വാസവന്റെ സ്വാഗതപ്രസംഗമാണ്.

''നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. തുറമുഖമന്ത്രി പ്രസംഗിച്ചപ്പോള്‍, ഞങ്ങളുടെ പങ്കാളിയെന്നാണ് അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിയാണത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതം''- എന്നായിരുന്നു ചെറുചിരിയോടെ മോദിയുടെ വാക്കുകള്‍.

സംസ്ഥാനസര്‍ക്കാരിനു നേരേ ഒളിയമ്പെയ്ത മോദി, വിഴിഞ്ഞത്തെ വേദിയില്‍ ഇന്ത്യാ മുന്നണിയേയും കോണ്‍ഗ്രസിനേയും വെറുതേവിട്ടില്ല. മുഖ്യമന്ത്രിയോട് ഒരുകാര്യം പറയാനുണ്ടെന്ന മുഖവുരയോടെ പറഞ്ഞതിങ്ങനെ: ''താങ്കള്‍ ഇന്ത്യാ മുന്നണിയിലെ പ്രമുഖ നേതാവാണ്. ശശി തരൂരും ഇവിടെ ഇരിപ്പുണ്ട്. ഇന്ന് പലരുടെയും ഉറക്കം കെടും. ഇത് എത്തേണ്ടിടത്ത് എത്തും''- മോദി പറഞ്ഞു.

മുഖ്യമന്ത്രിയെ പി. വിജയന്‍ എന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്തതും കൗതുകമായി. ഇന്ത്യാ മുന്നണിക്കെതിരേ പ്രധാനമന്ത്രി നടത്തിയ പരിഹാസം പക്ഷേ പരിഭാഷകനു പിടികിട്ടിയില്ല. പരിഭാഷകന്‍ പതറിയപ്പോള്‍, 'അദ്ദേഹത്തിനു കഴിയുന്നില്ല' എന്നുകൂടി പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞു.

'അദാനിയോട് ഗുജറാത്തികള്‍ ചോദിക്കും!'

ഗുജറാത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി തുറമുഖം പ്രവര്‍ത്തിപ്പിക്കുന്ന അദാനി ഗ്രൂപ്പ് അതിലും വലിയ തുറമുഖമാണ് വിഴിഞ്ഞത്തു നിര്‍മിച്ചതെന്നും അതിന് ഗുജറാത്തികളോടു മറുപടി പറയേണ്ടിവരുമെന്നുമുള്ള മോദിയുടെ തമാശ വേദിയിലും സദസിലും ചിരിയുണര്‍ത്തി.

രാജ്യത്തിന്റെ സമുദ്രമേഖല ശക്തിപ്പെടുത്തുന്നതില്‍ സ്വകാര്യസംരംഭങ്ങള്‍ക്കും പങ്കുണ്ടെന്ന് മന്ത്രി വാസവന്റെ പ്രസംഗത്തില്‍ പിടിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ കഴിഞ്ഞ 10 വര്‍ഷം കോടികളുടെ പദ്ധതിനിക്ഷേപങ്ങള്‍ സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗശേഷം വാസവന്റെ അടുത്തെത്തി കുശലം പറയാനും പ്രധാനമന്ത്രി തയാറായി.

Ads by Google
എസ്. നാരായണ്‍
Saturday 03 May 2025 09.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW