-->
തുടുരും സിനിമയിലെ ചിത്രീകരണത്തിനിടയില്‍ നിന്നുളള പ്രധാന രംഗം പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മോഹന്‍ലാലിന്റെ ഏറെ തീവ്രത നിറഞ്ഞ പെര്‍ഫോമന്‍സ് ഷൂട്ട് ചെയ്യുന്ന വീഡിയോയാണ് തരുണ്‍ പങ്കുവെച്ചത്.
ആക്ഷന്‍ പറയുമ്പോള്‍ ഞൊടിയിടയില്‍ കഥാപാത്രമായി മാറുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. മോഹന്‍ലാലും ഫര്‍ഹാന്‍ ഫാസിലും ഒന്നിച്ചുളള സിനിമയിലെ ഒരു രംഗമാണിത്. അത്ഭുതപ്പെടുത്തുന്ന മോഹന്‍ലാലിന്റെ പ്രകടനം സ്‌ക്രീനില്‍ കണ്ട് കയ്യടിച്ചവര്‍ വീണ്ടും ഞെട്ടിപ്പോകുന്നു.
ആ ചിരി എന്നായിരുന്നു വീഡിയോയ്ക്ക് ഫര്‍ഹാന്‍ ഫാസിലിന്റെ കമന്റ്. ഈ പ്രകടനം ഇത്രയും അടുത്തിരുന്ന് കാണാന്‍ പറ്റിയ ഫര്‍ഹാന്‍ ഭാഗ്യം ചെയ്ത നടനാണ് എന്നൊക്കെയാണ് കമന്റുകള്‍.