Thursday, March 19, 2026 Last Updated 14 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 03.47 PM

'കല്യാണം കഴിച്ച് കുട്ടിയേയും ഉണ്ടാക്കി ട്രാന്‍സ് ആണെന്ന് പറഞ്ഞ് സാരി ചുറ്റി കോപ്രായം കാണിക്കുന്നവരോട് പുച്ഛം' ; സീമ വിനീത്

fake, media

മേക്കപ്പ് രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത സീമ വിനീത് ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. ട്രാൻസ് വുമണായ സീമയ്ക്ക് ഇന്ന് മുഖ്യധാര സമൂഹത്തിൽ വലിയ സ്ഥാനമുണ്ട്. ഇപ്പോൾ ട്രാൻസ്ജൻഡർ ആണെന്ന വ്യാജേന നടക്കുന്നവരെക്കുറിച്ചുള്ള സീമയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. എന്നാൽ ആരെക്കുറിച്ചാണ് തന്റെ പോസ്റ്റ് എന്ന് സീമ വിനീത് വ്യക്തമാക്കിയിട്ടില്ല.

സീമ വിനീതിന്റെ വാക്കുകള്‍:

''ഒരു പെണ്ണിന്റെ ജീവിതം തുലച്ചു, കല്യാണവും കഴിച്ചു കുട്ടിയേയും ഉണ്ടാക്കി ട്രാൻസ്ജൻഡർ ആണ് എന്ന് പറഞ്ഞു സാരീ ചുറ്റി കോപ്രായം കാണിക്കുന്ന ആളുകളോട് പുച്ഛം മാത്രം. ഒരു പെണ്ണിന്റെ ഒപ്പം കഴിയാനും കുട്ടിയെ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടേൽ നിയൊക്കെ ആണുങ്ങൾ ആണ്. അത്തരം ആളുകളോട് തീർത്തും വിയോജിപ്പ്. സത്യം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ വരുന്ന ഇത്തരം ആളുകളോട് omkv'', സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധി പേരാണ് സീമ പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ചു പറഞ്ഞതല്ലല്ലോ എന്ന ചോദ്യത്തിന് ഒരുപാടുപേരുണ്ട് ഒരാളെ മാത്രം ഉദ്ദേശിച്ചല്ല എന്നാണ് സീമ മറുപടി പറഞ്ഞത്. ''സീമയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നതുപോലെതന്നെ അവർക്കും അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനുള്ള അവകാശം ഇവിടെയുണ്ട്. വ്യക്തിസ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ആണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്. ആകെ കുറച്ചു കാലയളവിലുളള ജീവിതം അല്ലേ ഉള്ളൂ. അവരും ജീവിക്കട്ടെന്ന്. ആർക്കും ശല്യം ഇല്ലല്ലോ'', എന്നായിരുന്നു മറ്റൊരു കമന്‍റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW