Friday, March 13, 2026 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 03.18 PM

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക

അമേരിക്കന്‍ ഐക്യനാടുകളിലെ നല്ലവരായ ജനങ്ങള്‍ക്കൊപ്പം കെ.എച്ച്.എന്‍.എ.യും ഉണ്ടാകുമെന്നും പ്രസിഡന്റ് ഡോ. നിഷാ പിള്ളയും ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഗോപിനാഥക്കുറുപ്പും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
uploads/news/2025/04/778591/66.gif

ന്യൂയോര്‍ക്ക്: ഏപ്രില്‍ 27 ഞായറാഴ്ച്ച കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഇതര ഹൈന്ദവ സംഘടനകളുടെയും മറ്റു ബഹുജന പ്രസ്ഥാനങ്ങളുടെയും ആഹ്വാനമനുസരിച്ച് അമേരിക്ക, കാനഡ, ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയര്‍ ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളിലും അത് സാധിക്കാത്തവര്‍ സ്വഭവനങ്ങളിലും വിളക്കു തെളിയിച്ച് പ്രാര്‍ത്ഥനയോടെ 'Candle vigil' നടത്തി മരിച്ചവരുടെ ആത്മശാന്തിക്കും, ഉറ്റവരായ കുടുംബാംഗങ്ങള്‍ക്ക് അനുശോചനവും രേഖപ്പെടുത്തി ജന്മനാടായ ഭാരതത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഭാരതത്തിലെ ശക്തമായ ഭരണകൂടം തക്കതായ മറുപടി താമസംവിനാ കൊടുക്കണമെന്നും, നിരപരാധികളും നിരായുധരുമായ ജനങ്ങളെ മതം തിരഞ്ഞുനടത്തിയ ഹീനമായ നരഹത്യ ഒരു പരിഷ്‌കൃതസമൂഹത്തിനും പൊറുക്കാന്‍ പറ്റുന്നതല്ലയെന്നും ഭാരതസര്‍ക്കാരിന് തീവ്രവാദികളെ ഇല്ലായ്മ ചെയ്യുന്നതിന് എപ്പോഴും ഉറച്ച പിന്തുണ കൊടുക്കുന്നുവെന്നും, അമേരിക്കന്‍ ഐക്യനാടുകളിലെ നല്ലവരായ ജനങ്ങള്‍ക്കൊപ്പം കെ.എച്ച്.എന്‍.എ.യും ഉണ്ടാകുമെന്നും പ്രസിഡന്റ് ഡോ. നിഷാ പിള്ളയും ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഗോപിനാഥക്കുറുപ്പും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്ത: ജയപ്രകാശ് നായര്‍

Ads by Google
Wednesday 30 Apr 2025 03.18 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW