-->
ഹൂസ്റ്റണ്‍: വര്ണപ്പകിട്ടാര്‍ന്ന പരിപാടികള്‍, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷന്‍ ഷോ, ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഷാന്‍ റഹ്മാന്‍ ലൈവ് ഇന്‍ മ്യൂസിക് ഷോയും, അവാര്‍ഡ് നൈറ്റും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ കോര്‍ത്തിണക്കി 12 മണിക്കൂര്‍ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവതരിപ്പിക്കുന്ന ' ഇന്ത്യ ഫെസ്റ്റ് - 2025 ഒരു ചരിത്ര സംഭവമാക്കി ഒരുക്കങ്ങള്‍ ആരംഭിച്ചു.
2025 മെയ് 24 നു ഹൂസ്റ്റണിലെ ഏറ്റവും മികച്ചതും ആധുനിക സാങ്കേതിക വിദ്യകളാ ല്‍ സമ്പന്നവുമായ GST EVENT CENTER ല്‍ വച്ച് നടത്തുന്ന ഫെസ്റ്റ് ഹൂസ്റ്റണ്‍ന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കത്തക്കവണ്ണം നിരവധി പരിപാടികളാണ് ഒരുക്കിയിരുക്കുതെന്ന് ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘടകനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാനുമായ ജെയിംസ് കൂടല്‍ പറഞ്ഞു.
മുന്‍ പ്രതിപക്ഷനേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല എംഎല്‍എ യുടെ സാന്നിധ്യം ആഘോഷ ദിനത്തിന് മികവ് നല്‍കും
ലക്ഷക്കണക്കിന് ആരാധകരെ സൃഷിച്ചുകൊണ്ടു പുതു തലമറയുടെ ഹരമായി മാറി കഴിഞ്ഞ ഷാന്‍ റഹ്മാന്‍ ടീമിന്റെ വമ്പന്‍ മ്യൂസിക് ഷോ (LIVE IN CONCERT) ഇന്ത്യ ഫെസ്റ്റിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തും. ന്യൂജേര്‍സിയിലും ഫിലാഡല്‍ഫിയയിലും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കൊണ്ട് ആയിരക്കണക്കിന് ആസ്വാദകരുടെ ഹൃദയങ്ങളിലിടം പിടിച്ച ഷാന്‍ റഹ്മാന്‍ ഷോ ഹൂസ്റ്റണില്‍ ഒരു തരംഗമായി മാറ്റാന്‍ സംഘാടകര്‍ വിവിധ പരിപാടികള്‍ ഒരുക്കിവരുന്നു.
ഫാഷന്‍ ഷോ രംഗത്തെ പ്രമുഖയും പ്രശസ്ത ഗായികയുമായ ലക്ഷി പീറ്റര്‍ ഒരുക്കുന്ന 'മെയ് ക്വീന്‍' ബ്യൂട്ടി പേജന്റ്, ഫാഷന്‍ ഷോ തുടങ്ങിയവ ഇന്ത്യ ഫെസ്റ്റിനെ വേറിട്ടതാക്കി മാറ്റും. ബിസിനസ് എക്‌സിബിഷന്‍സ്, സെമിനാറുകള്‍, ഓപ്പണ്‍ ഫോറം, നാവില്‍ സ്വാദൂറുന്ന നിരവധി രുചി ഭേദങ്ങളുടെ കലവറ ഒരുക്കി ഫുഡ് സ്റ്റാളുകള്‍, അവാര്‍ഡ് നൈറ്റ് തുടങ്ങി 12 മണിക്കൂര്‍ നീളുന്ന പരിപാടികളാണ് ഇന്ത്യ ഫെസ്റ്റിനെ വന്‍ വിജയമാക്കി മാറ്റുന്നത്.
ഓണ്‍ലൈന്‍ പത്ര രംഗത്ത്, എല്ലാ ദിവസവും പുത്തന്‍ വാര്‍ത്തകളുമായി നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് കേരളത്തില്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ശ്രദ്ധേയമാണ്. 2023 മെയ് മാസം നടത്തിയ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നൈറ്റ് പ്രവാസി അവാര്‍ഡ് നൈറ്റുകളില്‍ വേറിട്ടതും ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതുമായിരുന്നു.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ഇന്ത്യ ഫെസ്റ്റിനെ ഏറ്റെടുത്ത് ഹൂസ്റ്റണിലെ ഒരു വലിയ ഉത്സവമാക്കി മാറ്റാന്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
346-773-0074
346-456-2225
ജീമോന്‍ റാന്നി