Friday, March 13, 2026 Last Updated 34 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 02.41 PM

ടൊറോന്റോയില്‍ അന്തരിച്ച സി.എം. തോമസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച

1956 ല്‍ ഗുജറാത്തിലെ ആനന്ദില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ഉന്നത ബിരുദം എടുത്ത പരേതന്‍ മദ്രാസ് വെല്ലൂര്‍ സിഎംസിയില്‍ ഒരു വര്ഷം സേവനമനുഷ്ഠിച്ച ശേഷം 1957 ല്‍ ഡല്‍ഹിയില്‍ എത്തി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും പിന്നീട് ഓള്‍ ഇന്ത്യ ഇന്‌സ്ടിട്യൂട്ടിലും സേവനമനുഷ്ഠിച്ചു.
uploads/news/2025/04/778582/pp-2.gif

ടൊറോന്റോ, കാനഡ: ഏപ്രില്‍ 25 നു ടോറോന്റോയില്‍ അന്തരിച്ച കീക്കൊഴുര്‍ ചാലുകുന്നില്‍ കൈതക്കുഴിയില്‍ മണ്ണില്‍ സി.എം.തോമസിന്റെ (കുഞ്ഞൂഞ്ഞു - 95 വയസ്സ് ) പൊതുദര്ശനവും ശുശ്രൂഷകളും മെയ് 2 നു വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും നടത്തപ്പെടും ഭാര്യ തലവടി ഒറ്റത്തെങ്ങില്‍ മറിയാമ്മ തോമസ്.

1956 ല്‍ ഗുജറാത്തിലെ ആനന്ദില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ഉന്നത ബിരുദം എടുത്ത പരേതന്‍ മദ്രാസ് വെല്ലൂര്‍ സിഎംസിയില്‍ ഒരു വര്ഷം സേവനമനുഷ്ഠിച്ച ശേഷം 1957 ല്‍ ഡല്‍ഹിയില്‍ എത്തി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും പിന്നീട് ഓള്‍ ഇന്ത്യ ഇന്‌സ്ടിട്യൂട്ടിലും സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍ ഡല്‍ഹിയിലെ അറിയപെടുന്ന ഫിസിയോ തെറാപ്പിസ്റ്റായി മാറിക്കഴിഞ്ഞ തോമസ് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെയും, മുന്‍ പ്രധാനമന്ത്രിമാരായിരുന്ന പണ്ഡിറ്റ് ജവാഹര്‍ ലാല്‍ നെഹ്റു, ശ്രീമതി ഇന്ദിരാഗാന്ധി എന്നിവരുടെ പേര്‍സണല്‍ ഫിസിയോതെറാപ്പിസ്റ്റുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

1970 ല്‍ കാനഡയില്‍ എത്തി ചേര്‍ന്ന തോമസ് പാരി സൗണ്ട് ഡിസ്ട്രികട് ജനറല്‍ ഹോസ്പിറ്റലിലും സൗത്ത് വാട്ടര്‍ലൂ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ (കേംബ്രിഡ്ജ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍) ഫിസിയോതെറാപ്പി ഡിപ്പാര്‍ട്ടമെന്റ് മേധാവിയായി പ്രവര്‍ത്തിച്ചു 1995 ല്‍ വിരമിച്ചു. 'പിതാജി' എന്ന പേരില്‍ അറിയപ്പെട്ട സി.എം തോമസ് കനേഡിയന്‍ മാര്‍ത്തോമാ ഇടവകയുടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ളതോടൊപ്പം തന്നെ ഇടവകയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

മക്കള്‍: അരുണ്‍ തോമസ്, അഞ്ജന തോമസ്
മരുമക്കള്‍:: ഷാഫി തോമസ്, പരേതയായ ഡോളി തോമസ്
കൊച്ചു മക്കള്‍ : ആന്‍ഡ്രൂ, ഡേന്‍, ഹാനാ

സഹോദരങ്ങള്‍: പരേതനായ ജോര്‍ജ് മാത്യു, അന്നമ്മ ഫിലിപ്‌സ് (ഹൂസ്റ്റണ്‍) പരേതയായ
മറിയാമ്മ മാത്യു, സി.എം മാത്യു (ബേബി - ഹൂസ്റ്റണ്‍), മാത്യു സി ശാമുവേല്‍ (കുഞ്ഞുമോന്‍ - ടൊറോന്റോ), എബ്രഹാം മാത്യു (ജോയ് - ഹൂസ്റ്റണ്‍)

പൊതുദര്ശനവും ശുശ്രൂഷയും - മെയ് 2 നു വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതല്‍ 9 വരെ കനേഡിയന്‍ മാര്‍ത്തോമാ ചര്‍ച്ച് (159 Sandiford Dr, Whitchurch-Stouffville, ON L4A 0Y2, Canada)

സംസ്‌കാരശുശ്രൂഷ: മെയ് 3 നു ശനിയാഴ്ച രാവിലെ 9 മണിക്ക് കനേഡിയന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍. ശുശ്രൂഷകള്‍ക്ക് ശേഷം Christ the King Catholic Cemetery )7770 Steeles Ave E, Markham, ON L6B 1A8, Canada)

വെള്ളി ശനി ദിവസങ്ങളിലെ ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകള്‍

Live Stream Visitation (Fri. May 2): https://youtube.com/live/xp29GbTjlzQ?feature=share

Live Stream Funeral (Sat. May 3): https://youtube.com/live/2pg-Y8KZKBI?feature=share
കൂടുതല്‍ വിവരങ്ങള്‍ക്ക്

മാത്യു സി ശാമുവേല്‍ (ടൊറോന്റോ) - 416 230 9800
അരുണ്‍ തോമസ് (ടൊറോന്റോ) - 647 530 2450

ജീമോന്‍ റാന്നി

Ads by Google
Wednesday 30 Apr 2025 02.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW