Wednesday, March 18, 2026 Last Updated 22 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 04.01 PM

'മഞ്ജു ചേച്ചിയുടെ ഡ്രസ്സിങ് സെൻസ്,ആറ്റിട്യൂട്,ഹാപ്പിനെസ്സ് ഒരു രക്ഷയുമില്ല ' ; പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

pics, secret
photo-www.instagram.com/manju.warrier/

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. തിരിച്ചുവരവില്‍ മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും മഞ്ജു തിളങ്ങി. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മഞ്ജു. നാല്‍പ്പതു പിന്നി​ട്ടെങ്കിലും ഇപ്പോഴും മധുരപതിനേഴിന്റെ അഴകില്‍ തിളങ്ങുന്ന താരത്തിന്റെ ഫാഷന്‍ സെന്‍സിനും സ്റ്റൈലിനും എന്നും നിറഞ്ഞ സ്വീകാര്യത കിട്ടാറുണ്ട്.

മഞ്ജു പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നീല നിറത്തിലുള്ള കുര്‍ത്തിയും പാന്റും. അതിന് ചേരുന്ന കമ്മലും. കൈനിറയെ ആന്റീക് വളകളും അണിഞ്ഞായിരുന്നു മഞ്ജു എത്തിയത്. മുടിയിലും ഇത്തവണ വേറിട്ട സ്റ്റൈലായിരുന്നു പരീക്ഷിച്ചത്. അടുത്തിടെയായി മുടിയില്‍ കളര്‍ പരീക്ഷണവും താരം നടത്തിയിരുന്നു.

പതിവുപോലെ ചിരിച്ച മുഖത്തോടെയായി ചിത്രങ്ങള്‍ക്കും പോസ് ചെയ്തിരുന്നു മഞ്ജു. ഈ ചിരി മതി ഞങ്ങള്‍ക്ക്. എന്തൊരു പോസിറ്റിവിറ്റിയാണ്, ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നായിരുന്നു കമന്റുകള്‍. ആര് എന്തൊക്കെ പറഞ്ഞാലും മഞ്ജു ചേച്ചിയുടെ ഡ്രസ്സിങ് സെൻസ്,ആറ്റിട്യൂട്,ഹാപ്പിനെസ്സ് ഒരു രക്ഷയുമില്ല. ഇതൊക്കെ കണ്ടാൽ ആരായാലും ഫോട്ടോഷൂട്ട്‌ നടത്തിപ്പോകും തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW