Saturday, March 14, 2026 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 03.20 PM

സാഹിത്യവേദി മെയ് 2-ന് - കെ സരസ്വതി അമ്മ - കഥ, കാലം, സമൂഹം

uploads/news/2025/04/778171/oo-12.gif

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മെയ് 2 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

'കെ സരസ്വതി അമ്മ - കഥ, കാലം, സമൂഹം' എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. 1940 മുതല്‍ 1960 വരെയുള്ള കാലത്ത് തുടര്‍ച്ചയായി കഥകള്‍ എഴുതിക്കൊണ്ടിരുന്നു. തകഴി, ദേവ്, കാരൂര്‍ തുടങ്ങിയ വലിയ കഥാകൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു അവരുടെ സ്ഥാനം. അറുപതുകളുടെ തുടക്കത്തോടെ അവര്‍ സാഹിത്യ രംഗത്ത് നിന്ന് അപ്രത്യക്ഷയായി. 1975-ല്‍ മരിച്ചു. ദക്ഷിണ കേരളത്തിലെ പ്രത്യേകിച്ചും തിരുവനന്തപുരം പരിസരങ്ങളിലെ ഇടത്തരക്കാരായ സ്ത്രീകളുടെ ജീവിത വ്യവഹാരങ്ങളുടെ ചിത്രീകരണങ്ങളായ ആ കഥകള്‍ കൂടുതല്‍ ശ്രദ്ധയോടുകൂടിയ പഠനം അര്‍ഹിക്കുന്നു.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി മലയാള സാഹിത്യ നിരൂപണ രംഗത്ത് പ്രവര്‍ത്തിക്കുകയും ആനുകാലികങ്ങളില്‍ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പതിവായി ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ശ്രീ ആര്‍ എസ് കുറുപ്പ് ആണ് ഇത്തവണ സാഹിത്യവേദി ചര്‍ച്ച നയിക്കുന്നത്. മലയാള നോവല്‍ പഠനങ്ങളുടെ സമാഹാരമായ യുഗാവസാനത്തിന്റെ രണ്ടാമൂഴം, അമ്മ മഹാറാണി (നാടക സമാഹാരം), മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ (പരിഭാഷ), വീട് ഒഴിഞ്ഞവരുടെ വേവ് ( അച്ചടിയില്‍ ) എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.

മാര്‍ച്ച് മാസ സാഹിത്യവേദിയില്‍ ലോക സാഹിത്യത്തിലെ മാന്ത്രികനും നൊബേല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ജീവിതവും രചനകളും ശ്രീമതി ബിന്ദു ടിജി പരിചയപ്പെടുത്തിയത് ഏറെ ആസ്വാദ്യകരമായി.

എല്ലാ സാഹിത്യ സ്‌നേഹികളേയും മെയ് മാസ സാഹിത്യവേദിയിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ആര്‍ എസ് കുറുപ്പ് rskurup1@gmail.com
പ്രസന്നന്‍ പിള്ള 630 935 2990
ജോണ്‍ ഇലക്കാട് 773 282 4955

കെ സരസ്വതി അമ്മ

ആര്‍ എസ് കുറുപ്പ്

Ads by Google
Monday 28 Apr 2025 03.20 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW