Tuesday, March 24, 2026 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 02.15 PM

ഷീലാസണ്ണിക്കെതിരേയുള്ള വ്യാജ മയക്കുമരുന്ന് കേസ് ; ഒന്നാംപ്രതി നാരായണദാസിനെ അറസ്റ്റ് ചെയ്തു

uploads/news/2025/04/778157/sheela-sunny.jpg

തൃശൂര്‍: വ്യാജലഹരിക്കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തിലെ ഒന്നാംപ്രതി പിടിയിലായി. കേസിലെ ഒന്നാം പ്രതിയും തൃപ്പൂണത്തുറ സ്വദേശിയുമായ നാരായണദാസാണ് പിടിയിലായിരിക്കുന്നത്. ബംഗലുരുവില്‍ നിന്നും ഇയാളെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെയ്യാത്ത കുറ്റത്തിന് 72 ദിവസമാണ് ജയിലില്‍ കിടക്കേണ്ടി വന്നത് ഷീലാസണ്ണിയ്ക്കായിരുന്നു.

മാര്‍ച്ച് 7 നാണ് കേസ് പോലീസ് കൊടുങ്ങല്ലൂര്‍ പോലീസ് ഏറ്റെടുത്തത്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസ് ആയിരുന്നു. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. 2023 ഫെബ്രുവരി 7 നായിരുന്നു ഷീലാ സണ്ണിലെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

പിന്നീട് പിടികൂടിയ എല്‍എസ്ഡി സ്റ്റാമ്പ് പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. എന്നാല്‍ കുറ്റം ചെയ്യാതെ 72 ദിവസമാണ് ഷീല ജയിലില്‍ കഴിഞ്ഞത്. ഹെക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 7 നാണ് കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം ഏറ്റെടുത്തത്. സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാല്‍ പറയുകയും ഉണ്ടായി.

ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു.എന്നാല്‍ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി.

Ads by Google
Monday 28 Apr 2025 02.15 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW