Tuesday, March 24, 2026 Last Updated 21 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 06.47 PM

പാപ്പയ്ക്ക് വിടചൊല്ലി ലോകം;ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു

francis pope

റോം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വത്തിക്കാനില്‍ നിന്ന് 4 കിലോ മീറ്റര്‍ അകലെയാണ് സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് പാപ്പക്ക് അന്ത്യവിശ്രമം. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.ലോകനേതാക്കളുള്‍പ്പടെ ലക്ഷകണക്കിന് ആളുകളാണ് എത്തി ചേര്‍ന്നത്.

കര്‍ദിനാള്‍ കോളേജിന്റെ ഡീന്‍ കര്‍ദ്ദിനാല്‍ ജിയോവന്നി ബാറ്റിസ്റ്റ റീയാണ് ദിവ്യബലിക്ക് നേതൃത്വം നല്‍കിയത്. സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ മാര്‍പ്പാപ്പയുടെ മൃതദേഹമുള്ള പെട്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും പിന്നീട് സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കും കൊണ്ടുപോയി.
സെന്റ്മേരി മേജര്‍ ബസിലിക്ക പല അപ്പസ്‌തോലിക യത്രയുടെ മുമ്പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരുന്നു.എന്നാല്‍ തനിക്ക് അന്ത്യ വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പ്പാപ്പ മരണപത്രത്തില്‍ പറഞ്ഞിരുന്നു.

Ads by Google
Saturday 26 Apr 2025 06.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW