Tuesday, March 24, 2026 Last Updated 23 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 03.59 PM

വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, യുവതിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

teenager, complaint

കോഴിക്കോട്: വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതിയില്‍ കൗമരക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് നടപടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാതയോടു ചേര്‍ന്നുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവതി. പിന്നീട് കൗമാരക്കാരന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ കൂടി ഇവിടേക്ക് എത്തി. ഭക്ഷണം കഴിച്ച ശേഷം നാലു പേരും കൂടി കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടില്‍ എത്തി.

ഇവിടെ വച്ചാണ് കൗമാരക്കാരൻ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയുടെ സുഹൃത്തായ കൗമരാക്കാരനെ അറസ്റ്റ് ചെയ്തു.

Ads by Google
Friday 25 Apr 2025 03.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW