Friday, March 13, 2026 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 10.33 AM

കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങള്‍ ഒരുമിച്ചു കണ്ട, മെനെഞ്ഞെടുത്ത ഞങ്ങളുടെ സ്വപ്നം നിങ്ങളെ ഏല്പിക്കുകയാണ്; കുറിപ്പുമായി തരുണ്‍ മൂര്‍ത്തി

tharun-moorthy

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ഇന്ന് പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. തരുണ്‍ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച വൈകാരികമായ ഒരു കുറിപ്പാണി് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മലയാളികള്‍ കണ്ടു വളര്‍ന്ന മോഹന്‍ലാല്‍ -ശോഭന ജനപ്രിയ കൂട്ടുകെട്ടിനെ വീണ്ടും തിരശ്ശീലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് തരുണ്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

‘പ്രിയപെട്ടവരെ.... തുടരും എന്ന നമ്മുടെ ചിത്രം നാളെ മുതൽ നിങ്ങളുടെ അടുത്തുള്ള പ്രദർശന ശാലകളിലേക്ക് എത്തുകയാണ്... ഈ മൂന്നാമൂഴത്തിൽ എൻ്റെ സിനിമാ യാത്രയ്ക്ക് കൂട്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളായ മോഹൻലാൽ സാറും, ശോഭന മാമും കൂടെയുണ്ട് എന്നതാണ് ഏറ്റവും സന്തോഷം നല്കുന്ന കാര്യം...

മലയാളികൾ കണ്ടു വളർന്ന ആ ജനപ്രിയ കൂട്ടുകെട്ടിനെ വീണ്ടും തിരശ്ശീലയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലേക്ക് ഈ സിനിമ കാണാൻ എല്ലാവരും എത്തും എന്ന പ്രതീക്ഷയിൽ, അതിലുപരി സിനിമ ഇഷ്ടമായാൽ നിങ്ങൾ മറ്റുള്ളവരോട് ഈ സിനിമ കാണാൻ പറയും എന്ന വിശ്വാസത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങൾ ഒരുമിച്ചു കണ്ട, മെനെഞ്ഞെടുത്ത ഞങ്ങളുടെ സ്വപ്നം നിങ്ങളെ ഏല്പിക്കുകയാണ്...

പേരെടുത്ത പറയണ്ട ഒരുപാട് പേരുകൾ ഉണ്ട് എനിക്ക് ഒപ്പം ഈ സിനിമയ്ക്ക് വേണ്ടി രാപ്പകൽ മനസ് കൊണ്ടും ശരീരം കൊണ്ടും പണി എടുത്തവർ, സ്നേഹിച്ചവർ, കരുതലായി നിന്നവർ.പക്ഷേ മൂന്നു പേരുകൾ പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ പറ്റില്ല.സുനിലേട്ടാ, രഞ്ജിത്തേട്ടാ, ലാലേട്ടാ ഒരു പക്ഷേ എന്നേക്കാളും/ഞങ്ങളെക്കാളും മുൻപ് ഒരുപാട് കാലമായി ഈ സിനിമ സ്വപ്നം കണ്ടത് നിങ്ങളാണ്..

ഇത്ര കാലം നിങ്ങൾ ഈ സിനിമയോട് നല്കിയ സ്നേഹത്തിന് പ്രതിഫലമായി സിനിമ നിങ്ങളെ, നമ്മളെ സ്നേഹിക്കുന്ന ദിനങ്ങൾക്കായി സ്നേഹത്തോടെ നമുക്ക് തുടരാം...അല്ല തുടരണം’ തരുൺ മൂർത്തി കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW