-->
ജമ്മു കശ്മീരില്‍ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി ഷാരൂഖ് ഖാന്‍. സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് താരം പറഞ്ഞു. രാഷ്ട്രമെന്ന നിലയില്‍ ഐക്യത്തോടെയും ശക്തമായും നില്‍ക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
‘പഹല്‍ഗാമില്‍ നടന്ന വഞ്ചനയിലും മനുഷ്യത്വരഹിതമായ അക്രമത്തിലുമുളള ദു:ഖവും രോഷവും വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇതുപോലുളള സമയങ്ങളില്‍ ദൈവത്തിലേക്ക് തിരിയാനും ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും എന്റെ അഗാധമായ അനുശോചനം അറിയിക്കാനും മാത്രമേ കഴിയൂ. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഐക്യത്തോടെയും ശക്തമായും നില്‍ക്കാനും ഈ ഹീനമായ പ്രവൃത്തിക്കെതിരെ നീതി നേടാനും കഴിയട്ടെ’ ഷാരൂഖ് കുറിച്ചു.
ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
Words fail to express the sadness and anger at the treachery and inhumane act of violence that has occurred in Pahalgam. In times like these, one can only turn to God and say a prayer for the families that suffered and express my deepest condolences. May we as a Nation, stand…— Shah Rukh Khan (@iamsrk) April 23, 2025