Tuesday, March 17, 2026 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 24 Apr 2025 10.02 AM

ശരീരത്തിനെന്തുപറ്റി, രൂപം മാറിയല്ലോ ആരാധകരുടെ സംശയത്തിന് വ്യക്തത വരുത്തി പവിത്രലക്ഷ്മി ; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് താരം

ഷെയ്ന്‍ നിഗത്തിന്റെ ഉല്ലാസം സിനിമയിലൂ​​ടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പവിത്രലക്ഷ്മി ഇപ്പോഴിതാ താന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്ന് തുറന്നു പറയുകയാണ്.
Pavithralakshmi, Pavithralakshmi about her health
Pavithralakshmi about her health (Image Source: Instagram)

മലയാളസിനിമയില്‍ എന്നും യുവ അഭിനേതാക്കളുടെ ഒരു തരംഗം വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ട അഭിനേതാക്കള്‍ ഒരുപാടാണ്. അതില്‍ ഒരാളാണ് ഉല്ലാസം എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചതയായ പവിത്ര ലക്ഷ്മി. ഷെയിൻ നി​ഗത്തോടൊപ്പം നായികയായ താരം സിനമാമേഖലയിൽ സജീവമായിരുന്നു. എന്നാൽ അടുത്തിടെ താരം ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നത്തിന്റെ പിടിയിലാണെന്നാണ് വാർത്തകൾ കേട്ടിരുന്നു. പവിത്രയുടെ ശരീരഭാരം നന്നായി കുറയുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടിയുടെ ആരോ​ഗ്യത്തെ കുറിച്ചുള്ള ചർച്ചകളും പ്രചരണവും ശക്തമായത്.
ഇപ്പോഴിതാ രോ​ഗാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് താരം. താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നത്തെ കുറിച്ച്‌ വെളിപ്പെടുത്തുന്ന താരം തന്നെക്കുറിച്ച്‌ നിരവധി ഊഹാപോഹങ്ങളും കുപ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത് തികച്ചും തെറ്റാണെന്നും, തന്റെ അസുഖത്തെക്കുറിച്ച്‌ നിരവധി തവണ വിശദീകരണവും വെളിപ്പെടുത്തലുകളും നടത്തിയിട്ടും ഇതൊന്നും അവസാനിക്കുന്നില്ലെന്നും താരം കുറിച്ചു.
‘‘എന്റെ ശാരീരിക അവസ്ഥയെപ്പറ്റിയും ശരീരഭാരത്തെപ്പറ്റിയും നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട് അടുത്തിടെ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തെക്കുറിച്ച് നിരവധി തവണ ഞാൻ വിശദീകരണങ്ങളും വെളിപ്പെടുത്തലും നടത്തിയിട്ടും ഇതൊന്നും കുപ്രചരണങ്ങൾ അവസാനിക്കുന്നില്ല. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു, ഞാൻ അതും ഇതുമൊക്കെ ചെയ്തു തുടങ്ങിയ തരത്തിലുള്ള അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണ്. ചില അഭിപ്രായങ്ങൾ വളരെ മോശവും ക്രൂരവുമാണ് അതെന്താണെന്ന് പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.
വീണ്ടും നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്നാൽ ഞാൻ ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്, ഞാൻ അതിനുള്ള ചികിത്സയിലാണ്, എനിക്ക് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ട്. എന്നോടുള്ള യഥാർഥ കരുതലും സ്നേഹവും കൊണ്ട് എന്നെ അന്വേഷിക്കുന്നവരോട് ഒരുപാട് നന്ദി, നിങ്ങളുടെ സ്നേഹവും കരുതലും ഈ സമയത്ത് എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്.
എല്ലാ മാധ്യമങ്ങളോടും വ്യക്തികളോടും എനിക്ക് പറയാനുള്ളത് നിങ്ങളുടെ റീച്ചിന് വേണ്ടി എന്നെക്കുറിച്ച് നുണപ്രചാരണങ്ങൾ നടത്തരുത്, ഇത് കഴിഞ്ഞാലും എനിക്ക് ഒരു ജീവിതവും ഭാവിയുമുണ്ട്, അത് ഇപ്പോഴുള്ളതിനേക്കാൾ കഴുത്തിലാക്കി എന്നെ ബുദ്ധിമുട്ടിക്കരുത്. നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ദയവായി മറ്റുള്ളവരുടെ നേരെയും ചെയ്യരുത്.
നിങ്ങളിൽ നിന്ന് ഒരല്പം ബഹുമാനവും സ്നേഹവും കരുണയുമാണ് ഞാനിപ്പോൾ ആവശ്യപ്പെടുന്നത്. ഇത്രയും കാലം എനിക്ക് തന്ന സ്നേഹബഹുമാനങ്ങൾ ഇനിയും ഉണ്ടാകണം. എന്നോടുള്ള യഥാർഥ കരുതലും സ്നേഹവും കൊണ്ട് എന്നെ അന്വേഷിക്കുന്നവരോട് ഒരുപാട് നന്ദി, നിങ്ങളുടെ സ്നേഹവും കരുതലും ഏറെ വിലപ്പെട്ടതാണ്. നിങ്ങളുടെ പ്രിയപ്പെട്ട പെൺകുട്ടി പൂർവാധികം കരുത്തോടെ ഉടൻ തിരിച്ചുവരും, നന്ദി....’’ എന്ന കുറിപ്പാണ് പവിത്ര ലക്ഷ്മി പങ്കിട്ടിരിക്കുന്നത്.
ഒപ്പം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത് കമന്റിടുന്നവര്‍ക്കുള്ള മറുപടിയും കുറിച്ചിട്ടുണ്ട്. ‘‘വിവേകശൂന്യമായ കമന്റുകളുമായി എത്തുന്നവർ അത് സ്വന്തം കയ്യിൽ തന്നെ വച്ചാൽ മതി എന്ന് തുറന്നുപറയാൻ വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് പങ്കുവയ്ക്കുന്നത്. നിങ്ങളിൽ ചിലരുടെ തെറ്റായ ധാരണകളും വിധിന്യായങ്ങളും കണ്ട് ഞാൻ മടുത്തു കഴിഞ്ഞു, നിങ്ങൾ ഇനിയും അങ്ങനെ തന്നെ തുടരാൻ പോകുകയാണെങ്കിൽ, ഞാൻ അവഗണിക്കാൻ തീരുമാനിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പവിത്രലക്ഷ്മി തന്റെ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയാണ് പവിത്ര ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷോയുടെ രണ്ടാം സീസണിലാണ് താരം അതിഥിയായെത്തിയത്. 2023ല്‍ പവിത്ര ലക്ഷ്മിയുടെ അമ്മ മരിച്ചത് താരത്തെ ഏറെ തളര്‍ത്തിയിരുന്നു. സിം​ഗിൾ മ​ദറായിരുന്ന അമ്മ എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ചാണ് തന്നെ വളർത്തിയതെന്ന് പവിത്ര ലക്ഷ്മി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കൊയമ്പത്തൂർ സ്വദേശിയായ പവിത്ര ലക്ഷ്മി മണിരത്നം ചിത്രം ‘ഓക്കെ കൺമണി’യിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ‘ഉല്ലാസം’ എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. അദൃശ്യം, യുഗി എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.

Ads by Google
Thursday 24 Apr 2025 10.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW