Tuesday, March 24, 2026 Last Updated 24 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 04.34 PM

എ.ജയതിലക് പുതിയ ചീഫ് സെക്രട്ടറി; സംസ്ഥാനത്തിന്റെ 50–ാമത് ചീഫ് സെക്രട്ടറി

uploads/news/2025/04/777202/3.gif
photo - facebook

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി എ.ജയതിലകിനെ തിരഞ്ഞെടുത്തു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് എ.ജയതിലക്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50–ാമത് ചീഫ് സെക്രട്ടറിയായി എ.ജയതിലകിനെ തിരഞ്ഞെടുത്തത്.

ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നതായിരിക്കും മുന്‍ഗണനയെന്ന് എ.ജയതിലക് പറഞ്ഞു. സര്‍ക്കാരിന് ഏറെ നിര്‍ണായകമായി കരുതുന്ന വിഴിഞ്ഞം പദ്ധതിയുടെ വിപുലീകരണം, മാലിന്യമുക്ത കേരളം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വയനാട് പുനരധിവാസം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും എ.ജയതിലക് പറഞ്ഞു.

Ads by Google
Wednesday 23 Apr 2025 04.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW